നെഹ്റു റോസാപ്പൂവ് അണിയുമായിരുന്നു; എന്നാല്‍ അദ്ദേഹത്തിന് കൃഷിക്കാരുടെ ബുദ്ധിമുട്ട് അറിയില്ലായിരുന്നു; മോദി

ആദ്യ ഇന്ത്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം റോസാപ്പൂവ് അണിയുമായിരുന്നു, പൂന്തോട്ടങ്ങളെക്കുറിച്ചു പരിജ്ഞാനവും ഉണ്ടായിരുന്നു. എന്നാല്‍ കൃഷിയെക്കുറിച്ചോ കൃഷിക്കാരെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നുവെന്ന് മോദി വിമര്‍ശിച്ചു. എല്ലാം അറിയുന്ന ആളാണെന്ന ഭാവമാണു പ്രധാനമന്ത്രിക്കെന്നും ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അദ്ദേഹത്തിന് അറിയില്ലെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നുണകള്‍ക്കു പിഎച്ച്ഡി കൊടുക്കുന്ന സര്‍വകലാശാല ആയി മാറിയെന്നും മോദി പറഞ്ഞു. നുണ പരത്തുന്നതില്‍ ആര്‍ക്കും പ്രവേശനം കിട്ടുമെന്നും കൂടുതല്‍ മാര്‍ക്കു കിട്ടുന്നവര്‍ക്കു പുതിയ പദവികളും അധികാരവും കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദുത്വത്തെക്കുറിച്ചു ജ്ഞാനികള്‍ക്കു പോലും പൂര്‍ണമായ അറിവില്ലായിരുന്നുവെന്നും അതൊക്കെ കുടുംബപ്പേരുകാരനു മാത്രമേ അറിയുകയുള്ളുവെന്നും മോദി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top