കോൺഗ്രസ് ടൈറ്റാനിക് പോലെ മുങ്ങും;ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിലേക്ക് രാഹുൽ ഒളിച്ചോടി:മോദി

മുംബൈ: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ അതിശക്തമായി വിമർശനവുമായി പ്രധാനമന്ത്രി മോദി രംഗത്ത് . വയനാട്ടിൽ രാഹുലിന്റെ നാമനിർദേശ പത്രികാ സമർപ്പണത്തിനു ശേഷമുള്ള റാലിയിൽ കോൺഗ്രസിന്റെ പതാക കണ്ടിരുന്നോ? ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിലേക്ക് രാഹുൽ ഒളിച്ചോടി’– മോദി ആരോപിച്ചു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അശോക് ചവാൻ മൽസരിക്കുന്ന മണ്ഡലമാണ് നാന്ദേഡ്.അമേഠിയിലെ ജയത്തെക്കുറിപ്പ് ഭയമുള്ളതിനാൽ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലം ഭൂതക്കണ്ണാടി വച്ച് കോൺഗ്രസ് കണ്ടുപിടിക്കുകയായിരുന്നു എന്നും മോദി പറഞ്ഞു. അമേഠിയിൽ തോൽക്കുമെന്ന് ഉറപ്പായതോടെ ഭൂതക്കണ്ണാടി വച്ച് പുതിയ മണ്ഡലം കണ്ടെടുക്കുകയായിരുന്നെന്നു മോദി പരിഹസിച്ചു. മറാഠ്‍വാഡയിലെ നാന്ദേഡിൽ ബിജെപി-ശിവസേന സഖ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആശങ്കയില്‍ ആണ് . കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതില്‍ എല്ലാ വിജയമായിരുന്നില്ല. 9 സംസ്ഥാനങ്ങളിലാണ് സഖ്യമില്ലാതെ കോണ്‍ഗ്രസ് മത്സരത്തിനൊരുങ്ങുന്നത്. ഇവയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാനാനാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. 200 സീറ്റുകള്‍ ഈ സംസ്ഥാനങ്ങളിലുണ്ട്. ബിജെപിക്ക് ശക്തമായ വോട്ടുബാങ്ക് ഈ 9 സംസ്ഥാനങ്ങളില്‍ ഉണ്ട്. പക്ഷേ കടുത്ത ഭരണവിരുദ്ധ വികാരം ബിജെപിക്കെതിരെ നിലവിലുണ്ട്. കോണ്‍ഗ്രസിന്റെ നിലവിലെ പ്രഖ്യാപനങ്ങള്‍ ഈ നില മാറ്റിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതാണ് രാഹുല്‍ വലിയ പ്രതീക്ഷയായി കൊണ്ടുനടക്കുന്നത്. കോണ്‍ഗ്രസ് രണ്ട് തന്ത്രങ്ങളും ഇതിനായി ഒരുക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശ് ആണ് കോണ്‍ഗ്രസ് സഖ്യമില്ലാതെ മത്സരിക്കുന്ന സംസ്ഥാനം. ഇവിടെ മിഷന്‍ 21 ആണ് ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. രാഹുല്‍ പ്രിയങ്കയെ ഇവിടെ തുറുപ്പ് ചീട്ടായി ഇറക്കിയിട്ടുണ്ട്. എന്നാല്‍ യുപി പിടിക്കാന്‍ ഇതൊന്നും പോരാ എന്നാണ് രാഹുലിന്റെ നിര്‍ദേശം. ജാതിയില്‍ അധിഷ്ഠിതമായ വോട്ടുബാങ്ക് ഒരുക്കി മഹാസഖ്യത്തെ കുരുക്കാനാണ് പ്രിയങ്കയോട് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിയെ വീഴ്ത്താന്‍ മുന്നോക്ക വിഭാഗത്തിലെ വോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം.

ബംഗാളിലെ സംസ്ഥാന ഘടകവുമായി രാഹുല്‍ നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും സിപിഎമ്മുമായി സഖ്യമുണ്ടായിരുന്നില്ല. ഇവിടെ ഒറ്റയ്ക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ സാധ്യത ഇല്ലാതാക്കിയിരിക്കുകയാണ്. ഇവിടെ ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തനങ്ങളും ദുര്‍ബലമാണ്. അതേസമയം കോണ്‍ഗ്രസ് ജയിക്കാത്ത പക്ഷം തൃണമൂല്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റുകള്‍ ഉണ്ടാക്കി കൊടുക്കാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടെ ബിജെപിയുമായി രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുകയാണ് കോണ്‍ഗ്രസ്.

Top