പൊന്നാനിയിൽ അട്ടിമറി വിജയം അൻവറിനോ?ആര്യാടൻ അൻവറിനെ സഹായിക്കും.ലീഗും ഇ.ടിയും പാളീസാകും.

കൊച്ചി:ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്നും ജനവിധി തേടും. കുഞ്ഞാലികുട്ടി മലപ്പുറത്ത് നിന്ന് പൊന്നാനിക്ക്   മണ്ഡലം മാറണമെന്ന ആവശ്യം അവഗണിച്ചാണ് തീരുമാനം. എന്നാൽ പൊന്നാനിയിൽ ഇടത് സ്ഥാനാർത്ഥി  അൻവറിനെ കോൺഗ്രസ് ആര്യാടൻ വിഭാഗം സഹായിക്കുമെന്നും വോട്ട് കച്ചവടം നടക്കുമെന്നും ആരോപണം .

പി.കെ കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ നിന്ന് മത്സരിക്കണമെന്ന പൊന്നാനി മണ്ഡലം ഭാരവാഹികളുടെ സമ്മര്‍ദ്ദം തുടരുന്നതിനിടെയായിരുന്നു മാറ്റങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ലീഗ് അധ്യക്ഷനക്കമുള്ളവര്‍ എത്തിയത്. മലപ്പുറത്ത് തന്നെ മത്സരിക്കണമെന്ന നിലപാട് സ്വീകരിച്ച കുഞ്ഞാലികുട്ടിയ്ക്ക് മുന്നില്‍ ഹൈദരലി തങ്ങള്‍ ഉപാധികള്‍ വെച്ചുവെന്നാണ് വിവരം. ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാക്കാതെ സംസ്ഥാന തലത്തിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നതാണ് പ്രധാന ഉപാധി.എന്നാൽ ആര്യാടൻ വിഭാഗം പി.വി. അൻവറിനെ സഹായിക്കും എന്നും  ലീഗും ഇ.ടിയും പാളീസാകും എന്നുമാണ്  സിപിഎം കണക്ക് കൂട്ടൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top