ബിജെപി തകര്‍ന്നു!..2014ന് ശേഷമുള്ള രാഷ്ട്രീയ മാറ്റം ഞെട്ടിക്കുന്നത്.അഴിമതിയിൽ തകർന്നുപോയ കോണ്‍ഗ്രസ് കുതിച്ചുയരുന്നു.23 ഉപതെരെഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് 4സീറ്റുകളില്‍

ന്യുഡൽഹി :ബിജെപി തകര്‍ന്നു”!..2014ന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം ഞെട്ടിക്കുന്നത് അഴിമതിയിൽ തകർന്നുപോയ കോണ്‍ഗ്രസ് കുതിച്ചുയരുന്നു.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 23 ഉപതെരെഞ്ഞെടുപ്പിൽ ബിജെപിയെ വെറും 4 സീറ്റുകളിൽ ഒതുക്കി കെട്ടി കോൺഗ്രസ് ഇന്ത്യയിൽ വീണ്ടും കുതിച്ചുയരുകയാണ് .23 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്തിൽ ആരാണ് ജയിച്ചത് ബിജെപിക്ക് പഴയ പ്രതാപം നിലനിര്‍ത്താന്‍ സാധിച്ചോ? തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് 2014ന് ശേഷമുള്ള രാഷ്ട്രീയ മാറ്റം പ്രകടമാകുക. ഈ മാറ്റം ബിജെപിയെ ആശങ്കപ്പെടുത്തുന്നതും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനല്ല അംഗീകാരവുമാണ്.

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടത്. വെറും നാല് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ബാക്കി 19ലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി ഇതര കക്ഷികളാണ് ജയിച്ചത്.2014ലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. മോദി തരംഗമാണ് അന്ന് ആഞ്ഞടിച്ചതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. രണ്ടാം യുപിഎ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് ബിജെപിക്ക് എളുപ്പവഴി ഒരുക്കിയതെന്നും അഭിപ്രായമുയര്‍ന്നിരുന്നു .

ബിജെപി കൈവശം വെച്ചിരുന്ന ആറ് സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായി. പലതും കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പിടിച്ചെടുത്തു. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന ഉത്തര്‍ പ്രദേശിലെ മണ്ഡലങ്ങള്‍ പോലും ബിജെപിക്ക് നഷ്ടമാകുന്നതായിരുന്നു കാഴ്ച. ബിജെപി സംബന്ധിച്ചിടത്തോളം ആശങ്ക വര്‍ധിപ്പിക്കുന്നതായിരുന്നു ഈ ഫലങ്ങളെല്ലാം.

ബിജെപിക്ക് ഒരു സീറ്റ് പോലും പിടിച്ചെടുക്കാന്‍ സാധിച്ചില്ല.2014ന് ശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ 10 എണ്ണം ബിജെപിയുടെ സിറ്റിങ് മണ്ഡലങ്ങളായിരുന്നു. ഇതില്‍ ആറെണ്ണം പ്രതിപക്ഷ പാര്‍ട്ടികള്‍ പിടിച്ചെടുത്തു. എന്നാല്‍ മറ്റു പാര്‍ട്ടികള്‍ കൈവശം വെച്ചിരുന്ന ഒരു സീറ്റ് പോലും ബിജെപിക്ക് പിടിച്ചെടുക്കാനും സാധിച്ചില്ല.

യുപിയിലെ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു .ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി തോറ്റത് അപ്രതീക്ഷിതമായിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളായിരുന്നു ഇത്. യുപി തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആകുന്നതിന് വേണ്ടിയാണ് ഇരുവരും ലോക്‌സഭാ എംപി പദവി രാജിവച്ചത്.BJP DOWN -2014 CONGRESS UP

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ദേശീയ തലത്തില്‍ നടന്ന പ്രതിഷേധങ്ങളുമാണ് ബദല്‍ ശക്തിയായി ബിജെപിയെ ഉയര്‍ത്തിക്കൊണ്ടുവന്നത്. പിന്നാലെ മോദി തരംഗമുണ്ടാക്കുന്നതില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ഈ പ്രചാരണത്തിന് തുല്യമായ അളവില്‍ പ്രചാരണം നടത്തുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പരാജയപ്പെടുകയായിരുന്നു. ഇതാണ് ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുന്ന ഭൂരിപക്ഷം ലഭിച്ചു. പക്ഷേ, ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം നേടി അധികാരത്തിലെത്തിയതും മോദി സര്‍ക്കാരായിരുന്നു. എംപിമാരുടെ മരണം, രാജിവെക്കല്‍ തുടങ്ങിയ കാരണമായിട്ടാണ് പിന്നീടാണ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നത്.

രാജ്യത്തെ പ്രധാന ബിജെപി നേതാക്കളുടെ ഗണത്തില്‍ വരുന്നവരാണ് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും. യോഗി കഴിഞ്ഞ അഞ്ചു തവണ ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഫുല്‍പ്പൂരും സമാനമായ ബിജെപി ശക്തി കേന്ദ്രമാണ്. അവിടെ ബിജെപി പരാജയപ്പെട്ടു. എസ്പി സ്ഥാനാര്‍ഥിയാണ് ജയിച്ചത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതും ബിഎസ്പി സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതുമാണ് ബിജെപിക്ക് തിരിച്ചടിയായത്. ഈ പ്രതിപക്ഷ ഐക്യം അടുത്ത തിരഞ്ഞെടുപ്പിലും വരുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്.

ഏറ്റവും ഒടുവില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലും ബിജെപിക്ക് ലോക്‌സഭാ സീറ്റ് നഷ്ടമാകുകയാണ് ചെയ്തത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് 71 സീറ്റാണ്. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി തോറ്റു. കര്‍ണാടകയിലും സമാനമായ സ്ഥിതി തന്നെ. ഇവിടെയെല്ലാം പ്രതിപക്ഷം ഐക്യപ്പെട്ടുവെന്നതാണ് എടുത്തുപറയേണ്ടത്.

മെച്ചം കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ മെച്ചമുണ്ടായത് കോണ്‍ഗ്രസിനാണ്. അഞ്ച് ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് ആണ് ജയിച്ചത്. ഇതില്‍ അമൃതസര്‍ മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ ബാക്കി സീറ്റുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. മധ്യപ്രദേശിലെ രത്‌ലം, പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, രാജസ്ഥാനിലെ അല്‍വാര്‍, അജ്മീര്‍ തുടങ്ങിയവ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തതാണ്.

2014ന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല് മണ്ഡലങ്ങളും നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. പരാജയം ബിജെപി നിസാരമാക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ പ്രാദേശിക ഘടകങ്ങളാണ് സ്വാധീനിക്കുകയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മറിച്ചാകും ഫലമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

കോൺഗ്രസ‌് സർക്കാരിന്റെ അഴിമതി, ഇന്ധനവിലക്കയറ്റം, തൊഴിലില്ലായ‌്മ, കാർഷികപ്രതിസന്ധി, വിലക്കയറ്റം എന്നിവ ഉയർത്തി ‘അച്ഛാ ദിൻ’ വാഗ‌്ദാനം ചെയ‌്താണ‌് മോഡി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണം നയിച്ചത‌്. എന്നാൽ, നീരവ‌് മോഡി സംഭവം, റഫേൽ അഴിമതി എന്നിവയോടെ പ്രധാനമന്ത്രിക്ക് അഴിമതിക്കെതിരെ പ്രസംഗിക്കാൻ കഴിയാത്ത സ്ഥിതിയായി. പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ കർഷകർ തുടർച്ചയായ പ്രേക്ഷേ‌ാഭങ്ങളിലാണ‌്. പ്രതിവർഷം രണ്ടുകോടി തൊഴിൽ വാഗ‌്ദാനം ചെയ‌്തവർ നോട്ടുനിരോധനവും ജിഎസ‌്ടിയും ഗോസംരക്ഷണവാദവും വഴി ലക്ഷങ്ങളുടെ തൊഴിൽ കളഞ്ഞു. ഇന്ധനവില ഏറ്റവും ഉയർന്ന നിലയാണ്‌. അമേരിക്കൻവിധേയത്വം രൂപയെ തകർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രചാരണവിഷയങ്ങളൊന്നും ആവർത്തിക്കാൻ കഴിയില്ല.

Latest
Widgets Magazine