വയനാട് സീറ്റിൽ മത്സരിക്കാൻ കെ മുരളീധരൻ!!

കണ്ണൂർ :സംസ്ഥാന രാഷ്ട്രീയം ഉപേഷിച്ച് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് ചേക്കേറാൻ കെ മുരളീധരനും കോൺഗ്രസിന്റെ ഏറ്റവും ഉറച്ച പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് കെ മുരളീധരനും രംഗത്ത് .വയനാട്ടിൽ മത്സരിക്കാൻ താല്പര്യം ഉണ്ടെന്നു നേതൃത്വത്ത അറിയിച്ചതായി സൂചനയുണ്ട് .

മുസ്‌ലിം ലീഗിന് മൂന്ന് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്ന് കെ.മുരളീധരന്‍ ഇന്ന് പറഞ്ഞിരുന്നു . ലീഗിന് മുമ്പും മൂന്ന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുന്‍ കാലങ്ങളില്‍ മൂന്ന് സീറ്റ് നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിനും നല്‍കിയിരുന്നു. എന്നാല്‍ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ടതുണ്ട്. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. സിറ്റിംഗ് എംപിമാരെ പരിഗണിച്ചേക്കുമെന്നും തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് കെപിസിസി നിര്‍ദ്ദേശമുണ്ടെന്നും മുരളീധരന്‍ അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനോട് എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ തുടരുന്നതാണ് നല്ലതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലീഗിന്റെ പിന്തുണകൂടി നേടി വയനാട് സീറ്റിൽ മത്സരിക്കാനാണ് മുരളിയുടെ മുരളിയുടെ ലീഗിനെ പിന്തുണക്കുന്ന നീക്കത്തിന് പിന്നിൽ എന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും മുരളി വ്യക്തമാക്കി .ഫെബ്രുവരി 25നകം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് തീരുമാനമുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

മുന്‍ കാലങ്ങളില്‍ മൂന്ന് സീറ്റ് നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിനും നല്‍കിയിരുന്നു. എന്നാല്‍ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ടതുണ്ട്. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. സിറ്റിംഗ് എംപിമാരെ പരിഗണിച്ചേക്കുമെന്നും തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് കെപിസിസി നിര്‍ദ്ദേശമുണ്ടെന്നും മുരളീധരന്‍ അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനോട് എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ തുടരുന്നതാണ് നല്ലതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

2009 ൽ എൻ സി പിയുടെ പ്രസിഡന്റ് ആയിരുന്നപ്പോൾ മുരളി വയനാട്ടിൽ മത്സരിച്ചിരുന്നു.അന്ന് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസിന്‌ വൻ വിജയം നേടാനായിരുന്നു . സിപിഐയുടെ എം റഹ്മത്തുള്ള, ബിജെപിയുടെ സി വാസുദേവന്‍, എന്‍സിപി സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്നിവരായിരുന്നു ഷാനവാസിന്റെ പ്രധാന എതിരാളികള്‍.144055 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ്‌ ഷാനവാസ്‌ ജയിച്ചത്‌.ഒരു ഘട്ടത്തില്‍ കെ മുരളീധരന്‍ തന്നെ വയനാട്ടില്‍ വിജയം നേടുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ വോട്ടുകളുടെ എണ്ണത്തില്‍ മുരളിയ്‌ക്ക്‌ പ്രതീക്ഷിച്ചത്ര നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. മുരളി മൂന്നാം സ്ഥാനത്തേയ്‌ക്ക്‌ പിന്തള്ളപ്പെടുകയായിരുന്നു. മുരളിയെ സ്ഥാനാര്‍ത്ഥിയായി എന്‍സിപി പ്രഖ്യാപിച്ചതോടെയാണ്‌ വയനാട്ടില്‍ അക്ഷരാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണം കൊഴുത്തിരുന്നു .

Top