പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു…ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം എന്തുവേണമെന്ന്’. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സൈനികര്‍ക്ക് നല്‍കിയ വാഗ്ദാനമാണിത്. ഇപ്പോഴിതാ അക്ഷരം പ്രതി ഇന്ത്യയുടെ വീരജവാന്മാര്‍, 135 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനതയുടെ ആഗ്രഹമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ 40 വീരപുത്രന്മാരുടെ ചോരയ്ക്ക് 300 ഭീകരരുടെ ജീവന്‍ എടുത്ത് പകരം ചോദിച്ചു.
ഇന്ന് പുലര്‍ച്ചെ 3.30നാണ് അതിര്‍ത്തി കടന്ന് പറന്നു ചെന്ന് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ നാലോളം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് സൂചന. 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്.
21 മിനിട്ട് ആക്രമണം നീണ്ടുനിന്നതായാണ് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പൂഞ്ച് മേഖലയ്ക്കപ്പുറത്ത് അതിര്‍ത്തി കടന്നാണ് ഇന്ത്യന്‍ വ്യോമസേന മിറാഷ് വിമാനങ്ങളില്‍ നിന്ന് ബോംബ് വര്‍ഷിച്ചത്. 1000 കി.ഗ്രാമില്‍ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.