രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പോകുന്നിടത്തെല്ലാം കള്ളം പറയുന്ന മോദി ആന്ധ്രാപ്രദേശിനോടുളള കടമ നിറവേറ്റുന്നില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദില്ലിയില്‍ നടത്തുന്ന നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രി, പ്രധാനമന്ത്രിയാകുന്നത് അഴിമതിക്കെതിരെ പൊരുതുമ്പോഴാണ്. എന്നാല്‍ മോദി സുഖമായി മോഷ്ടിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എല്ലാ പ്രതിരോധ കരാറുകളിലും അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ റഫാല്‍ കരാറില്‍ മോദി ആ വ്യവസ്ഥ നീക്കം ചെയ്തുവെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദി പണം സുഖമായി കൊള്ളയടിക്കുന്നുവെന്നത് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുല്‍ കൂട്ടി ചേര്‍ത്തു.
മോദി കള്ളനും ആത്മാര്‍ത്ഥതയും ഇല്ലാത്ത വ്യക്തി; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
Tags: modi and rahul gandhi