നാലാം ക്ലാസുകാരിയുടെ ബുദ്ധിപോലുമില്ലാതെ പോയോ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക്; ഹവ്വയുടെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കോഴിക്കോട്: നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ചോദ്യം വൈറലാവുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ ഹവ്വ ആശുപത്രിയിലെ രോഗികളുടെ ദുരിതം കണ്ടാണ് തീരുമാനമെടുത്തിലെ ബുദ്ധിശൂന്യതയെ ചോദ്യം ചെയ്യുന്നത്. നോട്ടുകള്‍ പിന്‍വലിച്ച മോദി അല്‍പം കോമണ്‍സെന്‍സ് ഉപയോഗിക്കേണ്ടിയിരുന്നെന്നും നാലാംക്ലാസ് പ്രായം മാത്രമുള്ള തന്റെയത്ര പോലും ബുദ്ധി മോദിക്കില്ലാതെ പോയാല്‍ എന്ത് ചെയ്യുമെന്നും വീഡിയോയിലൂടെ ഹവ്വ ചോദിക്കുന്നു.

രോഗികളായവര്‍ക്ക് പോലും ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ആശുപത്രിയിലേക്ക് പൈസ കിട്ടുന്നതിനായി തന്റെ പപ്പയും കുറേ നേരം ക്യൂനിന്നെന്നും വീഡിയോയിലൂടെ ഹവ്വ പറയുന്നു. ഈ അവസ്ഥയക്ക് എപ്പോഴാണ് മാറ്റം വരികയെന്നും അവസ്ഥ മാറിയിട്ടില്ലെങ്കില്‍ നമ്മള്‍ മാറ്റണമെന്നും വീഡിയോയിലൂടെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഹവ്വ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top