
ചൈനീസ് പ്രസിഡന്റുമായി നടക്കുന്ന ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ കടൽത്തീരത്ത് നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന മോദിയുടെ വീഡിയോയാണ് വൈറലാകുന്നത്. പ്രധാനമന്ത്രി തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 30 മിനിറ്റോളം കടൽത്തീരത്ത് ചെലവഴിച്ച അദ്ദേഹം കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും, താൻ താമസിക്കുന്ന ഹോട്ടലിലെ ജയരാജ് എന്ന ജീവനക്കാരന് മാലിന്യങ്ങൾ നിറച്ച സഞ്ചി കൈമാറിയതായും വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു.
കുറച്ചുദിവസങ്ങളായി മഹാബലിപുരത്തെ ഇന്ത്യ ചൈന ഇൻഫോർമൽ മീറ്റിന്റെ റിപ്പോർട്ടിംഗിന് വന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് പറയട്ടെ മഹാബലിപുരവും അതിൻറെ പ്രദേശങ്ങളും ഒരു മാസമായി കർശന സുരക്ഷയിലാണ്
ഈ വീഡിയോയിൽ തന്നെ കാണാം ഒരു ഭാഗത്ത് താഴെ നീളത്തിൽ കടൽതീരത്ത് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നത് അത് വെച്ചത് തന്നെ സുരക്ഷാ നിരീക്ഷണത്തിനാണ് 10 ദിവസമായി ആർക്കും പ്രവേശനമില്ലാത്ത സ്ഥലത്ത് സി.സി. ടി.വി. കാമറകളെ കണ്ണുവെട്ടിച്ച് ആരാണ് ആ മാലിന്യങ്ങൾ അവിടെ കൊണ്ടിട്ടത് ,
ഇനി അഥവാ അവിടെ കടലിൽ നിന്നു വന്നതാണെങ്കിൽ അതെടുത്തു മാറ്റാൻ വൻ സംഘത്തെ ഉറക്കമൊഴിച്ചു നിർത്തിയിട്ടുണ്ട് അവിടെ
കോടികൾ ചെലവാക്കി യാണ് മഹാബലിപുരം മോടി കൂട്ടി പുനർനിർമ്മിച്ചത് മോദി നടന്നുനീങ്ങുന്ന ഈ കടൽ തീരത്ത് ദിവസങ്ങളായി പോലീസ് – സുരക്ഷാ ഉദ്യോഗസ്ഥർ അല്ലാതെ ഒരു മനുഷ്യനും പ്രവേശനമില്ല ചൈനീസ് പ്രസിഡണ്ട് യാത്ര ചെയ്യുന്ന ചെന്നൈ- മഹാബലിപുരം റോഡിൽ 10 മീറ്റർ ഇടവിട്ട് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് , സന്ദർശന പ്രദേശങ്ങളിൽ നൂറുകണക്കിന് കാമറകൾ വേറേയുമുണ്ട് ,
ഒരാഴ്ചയായി ഇവിടെ (നിരോധനാജ്ഞ ) 144 ആണ്. മഹാബലിപുരത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ 3 ദിവസമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടില്ല. വാഹനം കടന്നുപോകുന്ന 30 കിലോമീറ്റർ റോഡിൽ 2 ഒരു കട പോലും തുറപ്പിച്ചിട്ടില്ല. ഒരു മാസമായി വിദേശ ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല , റൂമില്ല
പിന്നെ എങ്ങനെയാണ് അവിടെ ഇത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നുവീണത് എന്ന് ആ സിസിടിവി ക്യാമറകൾ പരിശോധിക്കണം, അതല്ലെങ്കിൽ കടുത്ത സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് നമ്മൾ സമ്മതിക്കണം അങ്ങനെ സമ്മതിക്കാൻ മോഡി ഭക്തർ തയ്യാറാണോ? മോദി പരിഹസിക്കുന്നത് ഇത്രയും ദിവസം ഉറക്കം ഇല്ലാതെ ജോലി ചെയ്ത് തമിഴ്നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ്
സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങാൻ ഉള്ള പ്രധാനമന്ത്രിയുടെ ഈ പ്രഹസന നാടകങ്ങൾ നാടിനു തന്നെ അപമാനകരമാണ്