നാല് വര്‍ഷത്തിനിടെ മോദി സഞ്ചരിച്ചത് 52 രാജ്യങ്ങള്‍; വിദേശത്ത് ചെലവഴിച്ചത് അഞ്ചര മാസം; ചെലവായത് 355 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ പഴികേട്ടിട്ടുള്ളത് അദ്ദേഹം നടത്തിയ വിദേശ സന്ദര്‍ശനത്തിന്റെ പേരിലാണ്. മോദി നാല് കൊല്ലം കൊണ്ട് സഞ്ചരിച്ചത് 52 രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 355 കോടി രൂപയാണ് അദ്ദേഹം ചെലവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ ഭീമപ്പ ഗദാദിന് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

41 യാത്രകളിലായി 165 ദിവസം, അതായത് അഞ്ചര മാസത്തോളം മോദി വിദേശത്തായിരുന്നു. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളില്‍ നടത്തിയ ഒന്‍പത് ദിവസത്തെ യാത്രയ്ക്കാണ് കൂടുതല്‍ തുക ചെലവായത്. 2015 ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെയായിരുന്നു ഈ യാത്ര. 31.25 കോടിയായിരുന്നു ചെലവ്. ഭൂട്ടാനിലേക്ക് 2014 ജൂണില്‍ നടത്തിയ യാത്രയ്ക്കാണ് ഏറ്റവും കുറഞ്ഞ ചെലവ്- 2.45 കോടി. രാജ്യത്തിനകത്തു പ്രധാനമന്ത്രി നടത്തിയ യാത്രകള്‍ക്കു ചെലവായ തുകയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് ഭീമപ്പ പറഞ്ഞു. എന്തൊക്കെ നേട്ടങ്ങളാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ കൊണ്ട് രാജ്യത്തിനുണ്ടായതെന്ന് കേന്ദ്രം ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top