മോഡി തരംഗത്തിന് അവസാനം:ബിഹാറില്‍ വിശാലസഖ്യം അധികാരത്തിലേക്ക്

പാറ്റ്‌ന: മോഡി തരംഗത്തിന് വിരാമമിട്ട് ബീഹാറില്‍ മഹാസഖ്യത്തിന്റെ തേരോട്ടം. വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആര്‍.ജെ.ഡി-ജെ.ഡി.യു നേതൃത്വത്തിലുള്ള മഹാസഖ്യം കേവല ഭൂരിപക്ഷം ഉറപ്പിച്ചു. 243ല്‍ 241 സീറ്റുകളില്‍ ഫലസൂചന പുറത്തുവന്നതില്‍ മഹാസഖ്യം 151 സീറ്റുകളില്‍ വ്യക്തമായ ലീഡോടെ വിജയം ഉറപ്പിച്ചു.81 സീറ്റുകളില്‍ മാത്രമാണ് എന്‍.ഡി.എയ്ക്ക് ലീഡ് നേടാനായത്. ആര്‍.ജെ.ഡി 64 സീറ്റിലും ജെ.ഡി.യു 63 സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് പത്ത് സീറ്റില്‍ ലീഡ് ഉണ്ട്. ബി.ജെ.പി 79 സീറ്റിലും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്ക് പത്ത് സീറ്റിലും ലീഡുണ്ട്. എല്‍.ജെ.പി-7 ആര്‍.എല്‍.എസ്.പി-3 എന്നിങ്ങനെയാണ് കക്ഷിനില.

പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ജിതന്‍ റാം മാഞ്ചി മത്സരിക്കുന്ന രണ്ട് സീറ്റുകളിലും മുന്നിലാണ്. ഇമാംഗഞ്ച്, മുഖ്ദുംപൂര്‍ മണ്ഡലങ്ങളിലാണ് മാഞ്ചി മുന്നേറുന്നത്. ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് രഘോപൂരില്‍ പിന്നിലാണ് ലലുവിന്റെ മറ്റെരു മകനായ തേജ് പ്രതാപ് യാദവും മുന്നിലാണ്.തോല്‍വി അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ വിജയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ചു. മോദി അഭിനന്ദനം അറിയിച്ചതില്‍ നന്ദിയുണ്ടെന്ന് നിതീഷ്കുമാര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നിതീഷ് കുമാറിനെ അഭിനന്ദനം അറിയിച്ചു.Patna_Resu_
വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അറിയിച്ചു. ബിഹാറിലേത് ജനങ്ങളുടെ വിജയമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയും നിതീഷും തമ്മിലുള്ള തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ നിതീഷ് ജയിച്ചുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതാണ് ബിഹാറിലെ ജയമെന്നു കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം വ്യക്തമാക്കി. ജനവിധി മാനിക്കുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി. നേരത്തെ, 190 സീറ്റ് നേടുമെന്ന് ലാലു പ്രസാദ് യാദവിന്റെ അവകാശവാദം അദ്ഭുതമായി തോന്നുന്നുവെന്നും കുറഞ്ഞത് 250 സീറ്റ് നേടുമെന്നായിരുന്നു അദ്ദേഹം അവകാശപ്പെടേണ്ടിയിരുന്നതെന്നും റാം മാധവ് പരിഹസിച്ചിരുന്നു.Nitish -modi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ നിതീഷ് കുമാറിനെ അഭിനന്ദിച്ച് ബിജെപി സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി. ബിജെപിയുടെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാണ് ബിഹാര്‍ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ അത് സോണിയ ഗാന്ധിയുടെ ഉത്തരവാദിത്വം ആകുന്നതു പോലെ ബിഹാറിലെ തോല്‍വി മോദിയുടെ തോല്‍വിയാണെന്ന് ബിജെപി തിരിച്ചറിയണമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. നിതീഷ് ഹീറോയെന്നും സഞ്ജയ് റാവത്ത്.
ബിഹാറിലെ വിജയത്തില്‍ നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനെയും ബിഹാര്‍ ജനതയെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുമോദിച്ചു. ഇതു സഹിഷ്ണുതയുടെ വിജയമാണെന്നും അസഹിഷ്ണുതയുടെ പരാജയമാണെന്നും മമത വ്യക്തമാക്കി. അരവിന്ദ് കേജ്‌രിവാളും നിതീഷിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ബിഹാറിലേത് ഐതിഹാസിക വിജയമെന്നാണ് കേജ്‍രിവാള്‍ അഭിപ്രായപ്പെട്ടത്.
ആരെ ആവശ്യമുണ്ടോ അതു ബിഹാര്‍ തിരഞ്ഞെടുത്തു. ഇല്ലായ്മയില്‍ നിന്ന് ബിഹാറിനെ വികസനത്തിലേക്കു കൊണ്ടുവരേണ്ട ഉത്തരവാദിത്വം ഇപ്പോള്‍ എല്ലാവര്‍ക്കുമാണെന്നും മുന്‍ ഐപിഎസ് ഓഫിസറും ഡല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയുമായിരുന്ന കിരണ്‍ ബേദി പ്രതികരിച്ചു.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ആശംസകളറിയിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. അര്‍ഹതപ്പെട്ട വിജയമാണിതെന്നും രാജ്യത്തിനു വരുന്ന ദിവസങ്ങളില്‍ താങ്കളുടെ വിജയം നിര്‍ണായകമാണെന്നും ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. തോല്‍വി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയെന്ന് എം.പി.വീരേന്ദ്രകുമാര്‍.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന വിശാലസഖ്യത്തിനും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിനും നിര്‍ണായകമായിരുന്നു ബിഹാര്‍ ഫലം. ബിജെപി സഖ്യത്തില്‍ മല്‍സരിച്ചു 2005, 2010 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെഡിയുവും ഹാട്രിക്ക് വിജയമാണിത്.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണു 2013ല്‍ നിതീഷ് ബിജെപി സഖ്യം വിച്‌ഛേദിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടര്‍ന്നു ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ചേര്‍ന്നു രൂപീകരിച്ച വിശാലസഖ്യം, ബിജെപിക്കു കനത്ത വെല്ലുവിളിയാണ്

 

 

 

Top