മോദിയെ എതിർത്ത് ആർഎസ്എസ്..!! രാജ്യ താത്പര്യം ബലികഴിക്കരുതെന്ന് നിർദ്ദേശം

രാജ്യത്തിൻ്റെ പൊതുതാത്പര്യം ആസിയാൻ വ്യാപാര കരാറിനായി ബലികഴിക്കരുതെന്ന് മോദി സർക്കാരിനോട് ആർഎസ്എസ്.   ആർസിഇപിയിൽ രാജ്യതാത്പര്യം ബലികഴിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആർഎസ്എസ്. 10 ആസിയാൻ രാജ്യങ്ങൾക്കിടയിലുള്ള സ്വതന്ത്ര വ്യാപാരകരാറാണ് ആർസിഇപി.

നിയന്ത്രണമില്ലാതെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ ആർഎസ്എസിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. നയപരമായ തീരുമാനങ്ങൾ ശക്തമായ ആശയങ്ങളിൽ ഊന്നി ആയിരിക്കണം. ഇതിന് വിപരീതമായി ഊഹാധിഷ്ഠിത ശൈലിയിൽ നിലപാടുകൾ രൂപപ്പെടുന്നതാണ് ഇപ്പോഴത്തെ സർക്കാർ ശൈലി. ഇനിയും ഇത് ആർഎസ്എസ് കണ്ടില്ലെന്ന് നടിക്കില്ല.

ആസിയാൻ രാജ്യങ്ങൾക്കിടയിൽ ഉടൻ ഒപ്പിടുന്ന സ്വതന്ത്ര വ്യാപാരകരാറിലെ വ്യവസ്ഥകളെ ആർഎസ്എസ് ചോദ്യം ചെയ്തു. ക്ഷീരമേഖലയിലടക്കം വലിയ തകർച്ച ഇന്ത്യയിലുണ്ടാകും. വിലകുറഞ്ഞ ചൈനീസ് ഉൽപന്നങ്ങളുടെ പ്രവാഹവും ഇന്ത്യക്ക് സഹിക്കേണ്ടി വരും.

ആർസിഇപിയിൽ ചൈനീസ് ഉൽപന്നങ്ങളുടെ കുത്തൊഴുക്ക് തടയാൻ ശക്തമായ വ്യവസ്ഥ വെക്കണം. നയതന്ത്ര തലത്തിൽ മറ്റ് രാജ്യങ്ങളെ കൂടെ നിർത്താൻ വേണ്ടി ഇത്തരം ആനുകൂല്യങ്ങൾ അവർക്ക് നൽകരുത് എന്നതാണ് ആർഎസ്എസ് വ്യക്തമാക്കുന്ന നയം. ഈ സാഹചര്യത്തിൽ കാൽചുവട്ടിലെ മണ്ണൊലിപ്പ് തടയുകയാണ് മറ്റെന്ത് സുപ്രധാന നേട്ടം ഉണ്ടാക്കുന്നതിനേക്കാൾ പ്രധാനമെന്ന് ആർഎസ്എസ് നേതൃത്വം കരുതുന്നു.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾ നടത്താൻ സ്വദേശി ജാഗരൺ മഞ്ചിനോട് ആർഎസ്എസ് നിർദ്ദേശിച്ചു.അമിത്ഷായെ ആർഎസ്എസ് നിലപാടറിയിച്ചു.

Top