കര്‍ണാടകയിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ തന്റേത് കൂടി..ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം.

ന്യൂഡല്‍ഹി: നിങ്ങളുടെ സ്വപ്‌നം എന്റേതും, ഉത്തരവാദിത്വമുള്ളവരായി വോട്ട് രേഖപ്പെടുത്തൂ’; കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരവാദിത്വമുള്ള പൗരന്മാരായി വോട്ട് ചെയ്യണമെന്നും ബിജെപി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ കര്‍ണാടകയുടെ പങ്ക് പ്രധാനമാണ്. ബിജെപി സര്‍ക്കാരിന്റെ നിര്‍ണായകവും കേന്ദ്രീകൃതവും ഭാവിയോടുള്ള സമീപനവും കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സംഭാവന നല്‍കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കര്‍ണാടക ഒന്നാം സ്ഥാനത്തെത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാര്‍ഷിക മേഖലയിലും കര്‍ണാടക ഒന്നാമതാകുന്നതിനായാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറയുന്നു.

കര്‍ണാടകയുടെ പൈതൃകവും സാംസ്‌കാരിക വൈദഗ്ധ്യവും ഈ സര്‍ക്കാരിന്റെ കീഴില്‍ ആദരിക്കപ്പെടുന്നു. കര്‍ണാടകയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ നിങ്ങളെല്ലാവരും ഉത്തരവാദിത്വമുള്ള പൗരന്മാരായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്’, മോദി പറഞ്ഞു.

Top