വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്,മരുമകന്‍ വിളിയോട് പ്രതികരിക്കാന്‍ സമയമില്ല

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഉള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്.

ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ വിമര്‍ശനങ്ങളുടെ നിലവാരം എത്രത്തോളുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും റിയാസ് പറഞ്ഞു. മരുമകന്‍ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടിയാന്‍ സമയമില്ലെന്നും പറയേണ്ടവര്‍ നന്നായി പറയട്ടെയെന്നും റിയാസ് പറഞ്ഞു. എന്നാല്‍ താന്‍ നടത്തുന്ന പ്രവൃത്തിയും അതിന്‍റെ പ്രതിഫലനവും ജനങ്ങളിലേക്കെത്തുന്നുണ്ടെന്നും അത് അവര്‍ക്ക് മനസിലാകുന്നുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top