മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ മോഹന്‍ലാലിന്റെ ഗംഭീര നൃത്തം. ഡാന്‍സിനിടയില്‍ മോഹന്‍ലാല്‍ തെന്നിവീണു. നമിത പ്രമോദ്, ഷംന കാസിം, ഹണി റോസ് എന്നിവര്‍ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്റെ ഡാന്‍സ്.
പാട്ടിനിടെ നമിത പ്രമോദ് മോഹന്‍ലാലിനെ തള്ളുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാല്‍ കളിക്കിടയില്‍ എപ്പോഴോ ഹണിറോസ് താഴെ വീണു കിടക്കുന്നുണ്ടായിരുന്നു.
അതറിയാതെ പിന്നോട്ട് നീങ്ങിയ ലാലേട്ടന്‍ മലര്‍ന്നടിച്ചു വീണു. ഹണിറോസിന്റെ ദേഹത്തായിരുന്നു ലാലേട്ടന്‍ വീണത്. ഒരു നിമിഷം നമിത പകച്ചുപോയി നിന്നു. എന്നാല്‍ ഉടന്‍ തന്നെ ലാലേട്ടന്‍ എഴുന്നേറ്റ് ഡാന്‍സ് തുടര്‍ന്നപ്പോള്‍ എല്ലാവരും പഴയപോലെ തന്നെ കളിക്കാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഇന്നലെ പെയ്ത മഴയില്‍ വേദിയിലെ ചില ഭാഗങ്ങള്‍ നനഞ്ഞിരുന്നു. അതുകൊണ്ടാണ് താരങ്ങള്‍ വീണതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വീഴ്ചയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ചുവടുകളാണ് ഏറ്റവും ആവേശകരമായതെന്ന് കാഴ്ചക്കാരും പറയുന്നു.
https://youtu.be/SMyGPijClio