ഒടിയന്‍ ട്രെയിലര്‍ കായംകുളം കൊച്ചുണ്ണിക്കൊപ്പമെത്തും, ഒക്ടോബര്‍ 11ന്

മലയാളക്കര ഒട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒടിയന്‍ അണിയറക്കാര്‍ എത്തിയിരിക്കുകയാണ്. ‘ഒടിയ’ന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് എത്തും. നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നത് അന്നാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇത്തിക്കരപക്കി എന്ന വേഷത്തില്‍ എത്തുന്നുണ്ട്. കൊച്ചുണ്ണിയുടെ റിലീസ് ദിവസം തിയേറ്ററുകളിലും ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

‘അതേ ഒടിയന്റെ ട്രെയിലര്‍ എത്തുകയാണ് കായംകുളം കൊച്ചുണ്ണിക്കൊപ്പം ഒക്ടോബര്‍ 11 ന്. സ്‌ക്രീനിലെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്റെ പേജിലും ട്രെയിലര്‍ എത്തും.’ – ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടിയനില്‍ മഞ്ജു വാര്യരാണ് നായിക. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്‌പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് വില്ലനാകുന്നു. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ സംഘട്ടനം ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് ഒടിയന്‍. സിദ്ധിഖ്, ഇന്നസെന്റ്, നരേന്‍, മനോജ് ജോഷി, കൈലാഷ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ: ഹരികൃഷ്ണന്‍. സംഗീതം: എം. ജയചന്ദ്രന്‍, ഛായാഗ്രഹണം: ഷാജി കുമാര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുന്പാവൂരാണ് നിര്‍മ്മാണം.

Top