മീശപിരിക്കല്‍ സിനിമകളുടെ കാലം കഴിഞ്ഞെന്ന് മോഹന്‍ലാല്‍; ആരാധകര്‍ക്ക് മാത്രമായി സിനിമയെടുക്കല്‍ നടക്കില്ല

കൊച്ചി: മീശപിരിച്ചുള്ള മാസ് മസാല സിനിമകളുടെ കാലം മലയാളത്തില്‍ കഴിഞ്ഞെന്ന് മോഹന്‍ലാല്‍.
തമിഴ്, തെലുങ്ക് സിനിമകളില്‍ ഇന്നും ഇത്തരത്തിലുള്ള ഹൈവോള്‍ട്ടേജ് മാസ് മസാല സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും മലയാള സിനിമയില്‍ അവയുടെ കാലം കഴിഞ്ഞെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആരാധകരെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള സിനിമയെടുത്താല്‍ അത് മോശം ചിത്രമായിരിക്കുമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കി അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസു തുറന്നത്.

മറ്റ് ചില താരങ്ങള്‍ക്കുള്ള സ്വഭാവം പോലെ തിരക്കഥയില്‍ ഇടപെടുന്നത് തന്റെ ശൈലി അല്ലെന്നും മോഹന്‍ലാല്‍ പറയുന്നു. തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനായി സിനിമയുടെ തിരക്കഥയില്‍ ഇടപെടല്‍ നടത്താറില്ലെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ ഇന്നേവരെ അത്തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മീശ പിരിക്കലും നീ പോടാ മോനേ ദിനേശ പോലുള്ള തീപ്പൊരി ഡയലോഗുകളും തിരക്കഥ കൃത്തുകളും സംവിധായകരും ആരാധകരെ മുന്നില്‍ കണ്ട് ചേര്‍ക്കാറുണ്ടാകാമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
തമിഴ് സിനിമകളില്‍ ഇന്നും ഈ ട്രെന്‍ഡ് നിലനില്‍ക്കുന്നുണ്ടെങ്കിലും മലയാളത്തിലെ പ്രേക്ഷകര്‍ കൂറെക്കൂടി റിയലിസ്റ്റിക്കായ രംഗങ്ങളാണ് ആഗ്രഹിക്കുന്നതെന്നും, ആരാധകര്‍ക്ക് മാത്രമായി സിനിമയെടുക്കാന്‍ കഴിയില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Top