ബോളിവുഡില്‍ 700 കോടിയിലധികം വാരി സൂപ്പര്‍ഹിറ്റായി മുന്നോട്ട് കുതിയ്ക്കുന്ന ആമിര്‍ഖാന്‍ ചിത്രം ദംഗലില്‍ അഭിനയിക്കാന്‍ ആമിര്‍ ഖാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ അടുത്ത ക്ഷണം കാത്തിരുന്നത് മോഹന്‍ലാലിനെയും കമല്‍ഹാസനെയും.
ദംഗലിന് പിന്നിലുള്ള മലയാളി സാന്നിധ്യമായ ദിവ്യ റാവുവിന്റേതാണ് വെളിപ്പെടുത്തല്‍. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ് ഹെഡാണ് ദിവ്യ. നാല് വര്‍ഷം മുന്‍പ് മഹാവീര്‍ ഫൊഗട്ടിനെക്കുറിച്ച് ഒരു പത്രത്തില്‍ വന്ന ലേഖനത്തില്‍ നിന്നാണ് ദിവ്യയ്ക്ക് ചിത്രത്തിന്റെ ആശയം ലഭിക്കുന്നത്. സിനിമയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ ദിവ്യയുടെ ടീം സംവിധായകന്‍ നിതേഷ് തിവാരിയെ സമീപിക്കുന്നത്. ആശയം ഇഷ്ടപ്പെട്ട നിതേഷ് ആമിര്‍ ഖാനുമായി ബന്ധപ്പെട്ടു.
അമീര്‍ ഖാനെ നായകനാക്കാനായിരുന്നു ആദ്യ പരിഗണന. രണ്ടാമത് ലാലും മൂന്നാമത് കമലാഹസനും. പക്ഷേ അമീര്‍ ഖാന്‍ കഥ കേട്ടപ്പോള്‍ തന്നെ സിനിമ ഏറ്റെടുത്തു. ഇതോടെ ലാലിനും കമലിനും സാധ്യത പോയി. കളക്ഷന്‍ റെക്കോഡുകകള്‍ തകര്‍ത്ത് മുന്നേറുന്ന ഈ ചിത്രത്തിന്റെ ആശയം ആദ്യം ജനിക്കുന്നത് ദിവ്യയുടെ മനസ്സിലാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ലാലിനോ കമലിനോ നറുക്ക് വീഴുമായിരുന്ന കഥ പറഞ്ഞത്. തൃശൂരില്‍ വേരുകളുള്ള ദിവ്യ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്.
മഹാവീര്‍ ഫൊഗട്ടിന്റെ കുടുംബത്തിന്റെ രീതികളും ഏറെ വ്യത്യസ്തമായിരുന്നവെന്ന് ദിവ്യ ഓര്‍ക്കുന്നു. സാധാരണ ഒരു വീട്ടില്‍ ചെന്നാല്‍ സ്ത്രീകളാണ് ചായയും വെള്ളവും കൊണ്ടുവരിക. എന്നാല്‍, ഫൊഗട്ടിന്റെ വീട്ടില്‍ പുരുഷന്മാരാണ് ഈ ജോലികളൊക്കെ ചെയ്തത്. ഈ സമീപനം ഞങ്ങളെ ഏറെ സ്പര്‍ശിച്ചു- ദിവ്യ പറയുന്നു. ആമിറിനൊപ്പം ജോലി ചെയ്തത് മറക്കാനാവില്ലെന്നും ദിവ്യ പറയുന്നു. ‘സഹപ്രവര്‍ത്തകരോട് ഏറെ കരുതലുള്ള വ്യക്തിയാണ് അദ്ദേഹം. വളരെ വിനയമുള്ള സ്വഭാവത്തിനുടമയാണ്’. -ദിവ്യ കൂട്ടിച്ചേര്‍ത്തു.
നാഗേഷ് കുകുനൂര്‍, നന്ദിതാ ദാസ് എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ച പരിചയവുമുണ്ട് ദിവ്യയ്ക്ക്. എഴുത്തുകാരി കൂടിയായ ദിവ്യ അഷ്ടാംഗ വിന്യാസ യോഗയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍.