മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയിലാണ് കേസ്
പ്രകൃതി വിരുദ്ധ പീഢനമടക്കമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. സരിത എസ്.നായര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നല്‍കിയ ബലാല്‍സംഗം പരാതികളിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി.
ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരയായിരുന്നു സരിത പരാതി നല്‍കിയിരുന്നത്. ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു.