പ്രേക്ഷക ശ്രദ്ധ നേടിയ വലിയ വിജയങ്ങള്‍ മഞ്ചുവാര്യരെ തേടി എത്തുകയാണ്. മലയാളത്തിലെ നമ്പര്‍ വണ്‍ നടി എന്ന ഖ്യാതിയാണ് മഞ്ജു നിലനിര്‍ത്തുന്നത്. എന്നാല്‍ ആരാധകരെ എണ്ണം കണക്കാക്കാന്‍ ഇന്ന് കൂടുതല്‍ പേരും നോക്കുന്ന ഫേസ്ബുക്ക് ലൈക്കുകള്‍ എത്രയുണ്ടെന്നാണ്. 14 വര്‍ഷത്തിനുശേഷം മലയാള ചലച്ചിത്ര ലോകത്ത് തിരിച്ചുവരവ് നടത്തിയ മഞ്ജുവിനെക്കാള്‍ ഫേസ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ മുന്‍പില്‍ ചില താരങ്ങളുണ്ട്. ഫെയസ്ബുക്ക് ലൈക്കുകളുടേയും ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെയും എണ്ണം നോക്കിയാല്‍ മഞ്ജുവിനെ കാവ്യ കടത്തിവെട്ടിയിരിക്കുകയാണ്.
മഞ്ജുവിന്റെ തിരിച്ചുവരവ് തൊട്ട് ഫെയ്‌സ്ബുക്കിനെ ഇത്രയധികം ഉപയോഗിക്കുന്ന വേറെ ഒരാള്‍ മലയാളത്തില്‍ ഇല്ല. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും മഞ്ജു ഇടപെടുന്നുന്നുണ്ട്. 3,112,121 ലൈക്കുകളാണ് മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പേജിന്. ദിലിപുമായുള്ള വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കാവ്യയുടെ പേജിനു ഇപ്പോഴും 3,685,583 പേരുണ്ട് ഇഷ്ടപ്പെടാന്‍.
അതായത് 573462 ആളുകളുടെ എണ്ണമാണ് കാവ്യയ്ക്ക് മഞ്ജുവിനേക്കാള്‍ കൂടുതല്‍. അതേസമയം ഇതിനിടയില്‍ പുതുമുഖ താരങ്ങളുടെ തള്ളിക്കയറ്റമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുന്ന നസ്‌റിയയെ കടത്തിവെട്ടി മിയ യുവനടിമാരില്‍ മുന്നിലെത്തിയിരിക്കുകയാണ്. 7,657,420 പേരാണ് നസ്‌റിയയുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നമ്പര്‍ 1 താരമാണ് മിയ ജോര്‍ജ്. 9,451,141 ലൈക്കുകളാണ് മിയയുടെ പേജിനുള്ളത്.
പുതുമുഖ താരങ്ങളായ പാര്‍വതി, റിമ കല്ലിങ്കല്‍, പ്രയാഗ മാര്‍ട്ടിന്‍, സായ് പല്ലവി, നമിത പ്രമോദ്, അനുപമ പരമേശ്വരന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കെല്ലാം നല്ല പ്രതികരണങ്ങളാണ് താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.