തൃശൂര്‍: സിനിമ നടനാകാന്‍ മോഹിച്ച മുഹമ്മദ് ഫാസില്‍(22) ഒടുവില്‍ എടിഎം മോഷണകേസില്‍ കുടുങ്ങി. നിരവധി ആല്‍ബങ്ങളില്‍ നായകനായ ഈ വിദ്യാര്‍ത്ഥി പണമുണ്ടാക്കാനുള്ള അത്യാഗ്രഹത്തിലാണ് എ ടി എമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതിനായി ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങല്‍ ശേഖരിക്കുകയും ചെയ്തു.
എ.ടി.എം തകര്‍ത്തുള്ള മോഷണമുള്‍പ്പെടെ ഒട്ടേറെ തട്ടിപ്പ് കേസുകളില്‍പ്പെട്ട പെട്ടയാളാണ് ആറ്റൂര്‍ സ്വദേശി പൈവളപ്പില്‍ മുഹമ്മദ് ഫാസില്‍ (22), തൃശൂര്‍ പാട്ടുരായ്ക്കല്‍ കുറിയേടത്ത് മനയില്‍ അര്‍ജ്ജുന്‍ (21) ഇയാളുട കൂട്ടുപ്രതിയാണ്. ഇവരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ കീഴിലുള്ള ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്തു നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം മാര്‍ക്കറ്റ് വിലയെക്കാള്‍ താഴ്ന്ന വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ച ഷാഡോ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് എ.ടി.എം കവര്‍ച്ചാ വിവരം പുറത്താകുന്നത്.
2015 ജൂണ്‍ 11നാണ് ഒറ്റപ്പാലം ലക്കിടിയില്‍ ബാങ്ക് ഒഫ് ബറോഡയുടെ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചത്. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരി 25 ന് പാഞ്ഞാളിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇതും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ എ.ടി.എമ്മിന്റെ പാസ് വേര്‍ഡ് അടങ്ങിയ ഭാഗം മോഷ്ടിച്ചത്.
നിധി എടുത്തുതരാമെന്നും ടാക്സ് വെട്ടിച്ച സ്വര്‍ണം നല്‍കാമെന്നും ആനക്കൊമ്പ് നല്‍കാമെന്നും ധനാകര്‍ഷണയന്ത്രം നല്‍കാമെന്നും മറ്റും പറഞ്ഞ് നിരവധി തട്ടിപ്പുകള്‍ സംഘം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കൊപ്പമുള്ള ചിലരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. നിരവധി വീഡിയോ ആല്‍ബങ്ങളിലെ നായകനാണ് പിടിയിലായ മുഹമ്മദ് ഫാസിലെന്ന് പൊലീസ് പറഞ്ഞു.