ക്രിസ്മസ് ദിനത്തില്‍ ലാല്‍ മുത്തച്ഛനായി; കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ കാണാം

കൊച്ചി: ഈ ക്രിസ്മസ് നടന്‍ ലാലിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. താന്‍ മുത്തച്ഛനായ ദിവസം. നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്ക അമ്മയായി. ക്രിസ്മസ് ദിനമായി ഇന്നലെയാണ് കുഞ്ഞ് പിറന്നത്. ആണ് കുഞ്ഞാണ് പിറന്നിരിക്കുന്നത്. മോണിക്കയും ഭര്‍ത്താവ് അലനും അച്ഛന്‍ ലാലും അമ്മയുമെല്ലാം കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രം മോണിക്ക തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഈപ്പന്‍ ആന്റണി അലന്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്. ഇപ്പോഴിതാ പുതിയ അതിഥിയുമൊത്തുള്ള ചിത്രങ്ങളും വൈറലായിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

monica-son

ലാലിന്റെ മകനും, സംവിധായകനും മോണിക്കയുടെ സഹോദരനുമായ ജീന്‍ പോള്‍ ലാല്‍, ബന്ധുവായ ബാലു വര്‍ഗീസ് എന്നിവരും ബേബി  ഷവറിന് എത്തിയിരുന്നു.

Top