മോനിഷ തന്റെ മരണത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നതായി സൂചന ! ഓജോ ബോര്‍ഡ് നോക്കി അന്ന് മോനിഷ അങ്ങനെ പറഞ്ഞത് എന്തിനായിരുന്നു?

കൊച്ചി: മലയാളത്തിന്റെ പ്രിയ നടിയായിരുന്ന മോനിഷ തന്റെ മരണം മുൻകൂട്ടി അറിഞ്ഞിരുന്നോ ?  മലയാളികളുടെ മനസില്‍ എല്ലാക്കാലവും ഒരു നൊമ്പരമായി അവശേഷിക്കുന്നതാണ് മോനിഷയുടെ വിയോഗം. മോനിഷയുടെ ജീവിതത്തിന് തിരശീല വീണിട്ട് 25 വര്‍ഷമായെങ്കിലും ആ നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ഇപ്പോഴും ആരാധകരുടെ മനസിനെ നിര്‍മലമാക്കുന്നു. ആദ്യ സിനിമയിലൂടെത്തന്നെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നര്‍ത്തകി കൂടിയായിരുന്നു മോനിഷ.

ഷൂട്ടിംഗിന് പോകുമ്പോള്‍ ചേര്‍ത്തലയില്‍ വച്ചുണ്ടായ ഒരു കാറപകടത്തിലായിരുന്നു മോനിഷ മരിച്ചത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ ശ്രീദേവി ഉണ്ണിയും മോനിഷയും ഓജോ ബോര്‍ഡ് നോക്കിയിരുന്നു. അമ്മ മരിച്ചു കഴിഞ്ഞാല് ഞാനിങ്ങനെ വിളിച്ചാല് വരുമോ എന്ന് മോനിഷ ചോദിച്ചു. താന്‍ പെട്ടെന്നു മരിച്ചുപോയാലും അമ്മ വിളിച്ചാല് ഏത് ലോകത്തു നിന്നും താന്‍ വരുമെന്നും മോനിഷ പറഞ്ഞതായി ശ്രീദേവി ഉണ്ണി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകള് ജീവിച്ചിരുന്ന 21 വര്‍ഷം സ്വയം മറന്ന് അവള്‍ക്ക് ചുറ്റും സുരക്ഷയുടെ വലയം തീര്‍ക്കുകയായിരുന്നുവെന്ന അമ്മ പറയുന്നു. സിനിമാ ലോകത്തില് അവളെ ആരും തെറ്റായി തൊട്ടുപോകരുതെന്ന് പ്രാര്‍ത്ഥിച്ചു. പാമ്പ് നിധി കാക്കും പോലെ അവളെ കൊണ്ടു നടന്നുവെന്നും അമ്മ പറയുന്നു. ഹ്രസ്വമായ ജീവിതത്തിനിടയില്‍ 27 സിനിമകളാണ് മോനിഷ അഭിനയിച്ചു തീര്‍ത്തത്. എല്ലാം ഒന്നിനൊന്നു മെച്ചം. സംഗീതത്തിനു പ്രാധാന്യം നല്‍കുന്നവയായിരുന്നു ചിത്രങ്ങളില്‍ ഒട്ടുമിക്കവയും.

മോനിഷ മരിച്ചതെങ്ങനെയെന്ന് അമ്മ ശ്രീദേവി ഉണ്ണി പറയുന്നു!.ഡ്രൈവര്‍ ഉറങ്ങിയിരുന്നില്ല, കാര്‍ ഡിവൈഡറില്‍ തട്ടിയിട്ടുമില്ല;മോനിഷയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതു കഥകള്‍ മാത്രമെന്ന് അമ്മ ശ്രീദേവി ഉണ്ണി വെളിപ്പെടുത്തി .മലയാള ചലച്ചിത്ര ഷ്രേകര്‍ എന്നും കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മയായി കൊണ്ടുനടക്കുന്ന നടി മോനിഷയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടം ഡ്രൈവര്‍ ഉറങ്ങിപ്പോയതുകൊണ്ടല്ലലെന്ന് അമ്മ ശ്രീദേവി ഉണ്ണിയുടെ വെളിപ്പെടുത്തല്‍ 25 വര്‍ഷത്തിനുശേഷമാണ് ഉണ്ടായിരിക്കുന്നത് .ഇരുപത്തിയഞ്ച് വര്‍ഷമായി മോനിഷ മരിച്ചിട്ട്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്.

നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും… സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. ചെപ്പടിവിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് മോനിഷ മരിക്കാനിടയായ കാറപകടമുണ്ടായത്. കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നും കാര്‍ ഡിവൈഡറില്‍ കയറി അപകടമുണ്ടായി എന്നുമാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതെല്ലാം വെറും കഥകളാണ് എന്ന് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നു.

അന്ന് എന്താണ് നടന്നത് എന്നും… മോനിഷ മരിക്കാനിടയായ കാറപകടം നടന്നത് ഡ്രൈവര്‍ ഉറങ്ങിയതുകൊണ്ടല്ലെന്നാണ് അമ്മ ശ്രീദേവി ഉണ്ണി പറയുന്നത്. ”ചെപ്പടി വിദ്യയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കെയാണ് മോനിഷയ്ക്ക് ഡിസംബര്‍ 18-ന് ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ചെയ്യാനുണ്ടായിരുന്നത്. പ്രോഗ്രാമിനുവേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. അപകടം വെച്ചു വിളിയ്ക്കുകയായിരുന്നു എന്നാണ് ശ്രീദേവി ഉണ്ണി ഇതേക്കുറിച്ച് പറയുന്നത്.തിരുവനന്തപുരത്ത് നിന്ന് വിമാനം കയറേണ്ടവര്‍ക്ക് കൊച്ചിയിലേക്ക് പോവേണ്ടി വരികയായിരുന്നു. ഉണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് മോനിഷ നല്ല ഉറക്കത്തിലായിരുന്നു. ഡ്രൈവറും ഞാനും ഉറങ്ങിയിട്ടില്ല. എനിക്കത് കൃത്യമായി പറയാന്‍ സാധിക്കും. ഞാനാണ് സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി. ഞാന്‍ മാത്രമേ ബാക്കിയായുള്ളൂ.

ഡ്രൈവര്‍ ഉറങ്ങിയെന്ന് പറയാന്‍ പറ്റില്ല. ഇടക്കിടെ എന്നെ പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ ഡിവൈഡറിലൊന്നും തട്ടിയിട്ടില്ല. കഥ കാര്‍ ഡിവൈഡറില്‍ തട്ടി എന്നാണ്. ഒരു കെ.എസ്.ആര്‍.ടി.സി ബസിന്റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേള്‍ക്കുമ്പോഴേക്കും ഞാനിരിക്കുന്ന വശത്തെ ഡോറ് തുറന്ന് ഞാന്‍ ദൂരേക്ക് തെറിച്ചുപോയി. ആക്‌സിഡന്റാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാറിനെ ബസ് കൊണ്ടുപോയി.

അപ്പുറത്ത് കൂടി തിരിച്ചുകൊണ്ടുപോയി. കാറിന്റെ ഡിക്കി മാത്രമാണ് കാണുന്നത്. ചോരയില്‍ മുങ്ങി കിടക്കുകയായിരുന്നു ഞാന്‍. കാലുകളൊക്കെ തകര്‍ന്നു. ഒരു ഓട്ടോഡ്രൈവറാണ് ആരാ അമ്മേ നിങ്ങള്‍ എന്ന് ചോദിച്ച് അടുത്ത് വന്നത്. മോനിഷ ഓണ്‍ ദ സ്‌പോട്ടില്‍ മരിച്ചു എന്ന് തന്നെ പറയാം. തലച്ചോറിനായിരുന്നു മോനിഷയ്ക്ക് പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ബോധമുണ്ടായിരുന്നില്ല. മോനിഷയെ ഉണര്‍ത്താനാണ് ശ്രമിച്ചത്. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണര്‍ന്നില്ല-ഒരു ചാനലിന് സംസാരിക്കവേ ശ്രീദേവി ഉണ്ണി പറഞ്ഞു.

Top