മനുഷ്യമുഖത്തോട് രൂപ സാദൃശ്യമുള്ള കുരങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ടിയേഞ്ചിന്‍ മൃഗശാലയിലാണ് കുരങ്ങ് ഉള്ളതെങ്കിലും സ്വദേശം സൗത്ത് ആഫ്രിക്ക ആണെന്നാണ് സിജിടിഎന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ ടിയാൻജിൻ മൃഗശാലയിൽ നിന്നുമുള്ളതാണ് ഈ വീഡിയോ. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലാണ് ഈ കുരങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. ബ്ലാക്ക് കാപ്പ്ഡ് കാപുചിന്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മനുഷ്യനാണോ കുരങ്ങനാണോ എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലുള്ള രൂപമാണ് സൈബര്‍ ലോകത്തേയും അത്ഭുതപ്പെടുത്തുന്നത്. മനുഷ്യൻ ചെയ്യുന്നതു പോലെ മുഖം ചലിപ്പിക്കുകയും നോക്കുകയും മറ്റുമാണ് ഈ കുരങ്ങ് ചെയ്യുന്നത്. പതിനെട്ട് വയസാണ് ഈ കുരങ്ങിന്റെ പ്രായം. വീഡിയോ വൈറലായതിനു പിന്നാലെ തമാശയുണര്‍ത്തുന്ന സംശയങ്ങളും ചോദ്യങ്ങളുമായി കാഴ്ചക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇത് മൃഗശാല സൂക്ഷിപ്പുകാരനല്ലെന്ന് ഉറപ്പല്ലേ എന്നായിരുന്നു നെറ്റിസണ്‍സില്‍ പലരുടേയും ചോദ്യം. സംഗതി കുരങ്ങനാണെങ്കിലും കണ്ടാല്‍ പറയില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ഇത്തരത്തിലുള്ള കുരങ്ങുകൾ അമേരിക്കയിലും ഉണ്ട്. മാത്രമല്ല അമിതമായ ബുദ്ധിയുള്ളതാണ് ഇത്തരം വിഭാഗത്തിൽപ്പെട്ട കുരങ്ങുകൾ എന്ന് നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ട് ചെയ്യുന്നു.
മനുഷ്യമുഖമുള്ള കുരങ്ങന്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ; അപൂര്‍വ്വ വീഡിയോ വൈറല്‍
Tags: monkey viral video