ഗുണ്ടൂര്‍: ജ്വല്ലറിയില്‍ കുരങ്ങന്‍ കയറിയാല്‍ എങ്ങനെയിരിക്കും. എല്ലാ വേലത്തരവും ചെയ്യാന്‍ കഴിയുന്നയാളാണല്ലോ കുരങ്ങന്‍. ജ്വല്ലറി ജീവനക്കാരെയും ഉപഭോക്താക്കളെയും കുരങ്ങന്‍ വെള്ളം കുടിപ്പിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. വെറുതെയങ്ങ് എല്ലാരെയും പേടിപ്പിച്ചിട്ടല്ല കുരങ്ങന്‍ പോയത്. പതിനായിരം രൂപ കൈക്കലാക്കിയാണ് കുരങ്ങന്‍ മുങ്ങിയത്.
ആന്ധ്രാപ്രദേശിലെ ഒരു ജ്വല്ലറിയിലാണ് മോഷണം നടന്നത്. പെട്ടി തുറന്ന് ഒരു കെട്ട് നോട്ടുമായാണ് കുരങ്ങന്‍ മുങ്ങിയത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. കുരങ്ങന്റെ കൈയിലുണ്ടായിരുന്ന പേരയ്ക്ക കടയ്ക്കുള്ളിലേക്ക് തെറിച്ചു പോയി. ഇതെടുക്കാനാണ് കുരങ്ങന്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചത്. പേരയ്ക്ക നോക്കുന്നതിനിടെ കൈതുകം തോന്നി പെട്ടിയ്ക്കുള്ളില്‍ കൈയിട്ട കുരങ്ങന് ഒരു കെട്ട് നോട്ടാണ് ലഭിച്ചത്.
പതിനായിരം രൂപയുടെ ഒരു കെട്ട് നോട്ട്. ഇത് കണ്ട കടയുടമ കൈയില്‍ കിട്ടിയ സാധനം കാണിച്ച് കുരങ്ങനില്‍ നിന്നും പണം വാങ്ങാന്‍ ശ്രമിച്ചെങ്കിലും കുരങ്ങന്‍ പുറത്തേക്ക് ഓടി മറയുകയായിരുന്നു. ഇരുപത് മിനിട്ടോളമാണ് കുരങ്ങന്‍ കടയില്‍ ചെലവഴിച്ചത്.