ബൈക്കിലിരുന്ന് വിസ്‌കി അകത്താക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്‍; വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ഫുള്‍ ബോട്ടില്‍ വിസ്‌കി അകത്താക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ വീഡിയോ വൈറല്‍. ഓഫിസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലെ ബാഗില്‍നിന്നുമാണ് കുരങ്ങന് മദ്യകുപ്പി ലഭിച്ചത്. ബോട്ടില്‍ തുറക്കാനായി കുരങ്ങന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

ബൈക്കിന്റെ സീറ്റില്‍ കയറി ഇരുന്ന ശേഷമാണ് കുരങ്ങന്റെ ബോട്ടില്‍ തുറക്കാന്‍ ശ്രമിച്ചത്. പ്രദേശത്ത് സ്ഥിരമായി കാണുന്ന കുരങ്ങാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കുപ്പി തുറക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുകയും പിന്നീട് വീണ്ടും ബാഗില്‍ കൈയിടുന്നതും വിഡിയോയില്‍ കാണാം. പിയുഷ് റായ് എന്നയാളാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിഡിയോ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് വിഡിയോ ലക്ഷങ്ങളാണ് കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top