അമ്മക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തു; കാട്ടിലേക്ക് മറഞ്ഞ കുരങ്ങിനെ തിരഞ്ഞ് 30 അംഗ സംഘം

ഭുവനേശ്വര്‍: അമ്മക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തു. 16 ദിവസം പ്രായമുള്ള കുഞ്ഞുമായി കുരങ്ങ് കാട്ടിലേക്കോടി മറഞ്ഞു. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് ആരെയും ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കുട്ടിക്കുവേണ്ടി കാട്ടില്‍ വ്യാപകതിരച്ചില്‍ നടന്നുവരികയാണ്.

കുട്ടിയെ കുരങ്ങ് എടുത്തോടുന്നതുകണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Top