ചില സമയങ്ങളില്‍ മനുഷ്യരേക്കാളും ബുദ്ധിയോട് കൂടി മൃഗങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാറുണ്ട്. അത്തരത്തില്‍ ഒരു ഈറനണിയിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. റെയില്‍വെ സ്‌റ്റേഷനില്‍ ഷോക്കേറ്റ് അബോധാവസ്ഥയിലായ കുരങ്ങനെ മറ്റൊരു കുരങ്ങന്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കാഴ്ചയാണ് ഏവരെയും അമ്പരപ്പിച്ചത്. കാണ്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഹൈടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറിയ കുരങ്ങ് ഷോക്കേറ്റ് നിലത്തേയ്ക്ക് വീഴുകയായിരുന്നു. പാളത്തിനരികില്‍ വീണ കുരങ്ങ് തീവണ്ടിക്കടിയില്‍ അകപ്പെടുമെന്ന് എല്ലാവരും കരുതിയെങ്കിലും എല്ലാത്തിനെയും തട്ടിമാറ്റി മരണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഓടിയെത്തിയ വലിയൊരു കുരങ്ങ് അബോധാവസ്ഥയില്‍ കിടന്ന കുരങ്ങിനെ പാളത്തിനരികില്‍നിന്ന് മാറ്റി. കുരങ്ങിന്റെ ശരീരത്തില്‍ ശക്തമായി തട്ടിയും ഓടയിലെ വെള്ളത്തില്‍ മുക്കിയും കഴുത്തില്‍ കടിച്ചും മുഖത്ത് ഊതിയും സഹജീവിയുടെ ജീവന്‍ രക്ഷിച്ചു. തന്റെ പ്രഥമശുശ്രൂഷകള്‍ കൊണ്ടൊന്നും കുരങ്ങിന് ബോധം വീണ്ടുകിട്ടാതായതോടെയാണ് അതിനെ വെള്ളത്തില്‍ മുക്കി ഉണര്‍ത്താനുള്ള ശ്രമം മറ്റേ കുരങ്ങന്‍ നടത്തിയത്. 20 മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവില്‍, ഷോക്കേറ്റ കുരങ്ങ് മെല്ലെ കണ്ണുതുറന്നു. അതിനെ വലിച്ചിഴച്ച് കൂടുതല്‍ സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് മാറ്റിയിരുത്തിയശേഷമാണ് രക്ഷിക്കാനെത്തിയ കുരങ്ങന്‍ സംഭവ സ്ഥലത്ത് നിന്ന് പോയത്. ഒട്ടേറെ മനുഷ്യര്‍ നോക്കിനില്‍ക്കുമ്പോഴാണ് ഈ അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കണ്ടു നില്‍ക്കുന്നവര്‍ ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്താന്‍ മാത്രമെ മുതിര്‍ന്നിരുന്നുള്ളൂ എന്നത് മനുഷ്യത്വത്തിന് അപമാനമാണ്.
മനുഷ്യരെ വെല്ലുവിളിച്ച് സഹജീവിയെ രക്ഷിക്കുന്ന കുരങ്ങന്‍; ഷോക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന കുരങ്ങിന് രക്ഷകനായത് മറ്റൊരു കുരങ്ങന്‍; അത്ഭുതപ്പെടുത്തുന്ന സംഭവം…
Tags: monkey viral video