മോൻസൻ കേസിൽ മുൻ ഡിജിപി ബഹറയെ ചോദ്യം ചെയ്യും.

കൊച്ചി: മോന്‍സന്‍ മാവുങ്കിലന്‍റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസിൽ മുൻ ഡിജിപി ലോകനാഥ് ബെഹ്റയെ ചോദ്യം ചെയ്യും.മുഖ്യമന്ത്രിയുടെ ഓഫീസ് ചോദ്യം ചെയ്യാൻ അനുമതി കൊടുത്തു എന്നാണ് സൂചന. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റം ലീവ് കഴിഞ്ഞു വന്നാൽ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ .മോൻസന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ബെഹറ.

പുരാവസ്തുക്കളുടെ സംരക്ഷണത്തിനെന്ന പേരിൽ ഇയാളുടെ വീടിനു ബെഹ്റ പൊലീസ് കാവൽ ഏർപ്പെടുത്തി തട്ടിപ്പിനു മറയാക്കി എന്ന ആരോപണം തുടക്കം മുതലേ ഉയർന്നിട്ടും ബെഹറയ്ക്കെതിരേ ഒരന്വേഷണവും നടത്തിയിട്ടില്ല. പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതി ചേർത്തപ്പോഴും ബഹ്റയ്ക്ക് സംരക്ഷണമൊരുക്കുന്ന ക്രൈം ബ്രാഞ്ച് ന‌ടപടി പരക്കെ വിമർശിക്കപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോൻസണ് പൊലീസ് സംരക്ഷണം അനുവദിച്ചതിലെ കള്ളകളികൾ ഇനിയും പുറത്തുവന്നിട്ടില്ല. പൊലീസ് സംരക്ഷണവും, പുരാവസ്തു മൂല്യവും ഉയർത്തിക്കാട്ടിയാണ് പലരിൽ നിന്നായി 20കോടിയോളം രൂപ മോൻസൺ തട്ടിച്ചത്. ഇതിനു ബഹ്റ അടക്കമുള്ളവരു‌ടെ സഹാടം കിട്ടിയെന്നാണ് ആരോപണം.
മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതും വിഐപി സുഹൃദ് വലയം ഉണ്ടാക്കുന്നതും തൻറെ പുരാവസ്തു ശേഖരത്തിൻറെ മറവിലാണ്.

പുരാവസ്തു ശേഖരവും കോടാനുകോടികളുടെ മൂല്യവും പറഞ്ഞ് പറ്റിച്ചാണ് ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീർ, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരിൽ നിന്നും ബിസിനസ് ഷെയറായി പത്ത് കോടി രൂപ തട്ടിച്ചത്. ഇവരിൽ നിന്ന് വീണ്ടും 25ലക്ഷം വാങ്ങി എന്നു പറഞ്ഞാണ് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെതിരേ വ്യാജ മോഴിയുണ്ടാക്കിയത്. പഅതിന്റെ അടിസ്ഥാനത്തിൽ സുധാകരനെ അറസ്റ്റ് ചെയ്ത പൊലീസ് .

Top