സ്വന്തം ലേഖകൻ
കൊച്ചി : മഹാപ്രളയവും കോവിഡും തകര്‍ത്ത കേരളത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് റിസര്‍വ് ബാങ്കിന്റെ വക ഇരുട്ടടി. ആറു മാസത്തേക്ക് നല്‍കിയ മോറട്ടോറിയം തിരുവോണ ദിവസം, അതായത് ഈ മാസം 31-ന് അവസാനിക്കുകയാണ്.
വീഡിയോ കാണാം
കാണം വിറ്റും ഓണമുണ്ണണമെന്നു പഴമക്കാര്‍ പഠിപ്പിച്ചതിനെ അനുസരിക്കാനൊരുങ്ങുന്ന മലയാളി തിരുവോണസദ്യയുണ്ട് എണ്ണീല്‍ക്കുന്നത് ബാങ്കുകളുടെ ജപ്തി നടപടിയിലേക്കായിരിക്കാം. കഴിഞ്ഞ ജനുവരി മുതല്‍ ബാങ്കുകാര്‍ നല്‍കിയിരുന്ന ജപ്തി നോട്ടീസിന്മേല്‍ നടപടി കൈക്കൊള്ളാമെന്ന് ആര്‍ബിഐ അനുവാദം നല്‍കുന്നു.
സര്‍ഫ്രാസി ആക്ട്പ്രകാരം ഇത് നടപ്പിലാക്കിയാല്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളു.
മോറട്ടോറിയത്തിന്റെ കാലാവധി മൂന്നു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ ഉപദേശത്തെ മറികടന്നാണ് ആര്‍ബിഐ ഇപ്പോള്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. കോവിഡ് ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്നും ഇതുവരെയും വിപണി ഉയര്‍ന്നിട്ടില്ല. അതിനിടയിലാണ് ബാങ്ക് വായ്പയുടെ തിരിച്ചടവ് എന്ന വലിയ ഇരുട്ടടി ഏറ്റുവാങ്ങാന്‍ ജനങ്ങള്‍ തയ്യാറെടുക്കുന്നത്.