മീടൂ കാമ്പയിനില്‍ കുടുങ്ങിയ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ കൂടുതല്‍ ലൈംഗീക അതിക്രമ ആരോപണങ്ങള്‍ പുറത്ത് വരുന്നു. കഴിഞ്ഞ ദിവസം ടെസ് ജോസഫ് എന്ന യുവതിയാണ് മുകേശിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് പുതിയ ആരോപണം വരുന്നത്.
മുകേഷിനെതിരെ ടെസ് ഉയര്‍ത്തിയ ആരോപണം ഒറ്റപ്പെട്ട സംഭവമല്ലെന്ന സൂചന നല്‍കിക്കൊണ്ടാണ് പുതിയ കുരുക്ക് വരുന്നത്. പുതിയ വെളിപ്പെടുത്തല്‍ മീടു ഹാഷ് ടാഗോടു കൂടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഷാജിജേക്കബിന്റേതാണ് പോസ്റ്റ്.
മുകേഷിനെ ഒരു വനിതാ പ്രസിദ്ധീകരണത്തിനായി അഭിമുഖം ചെയ്യാനായി എത്തിയ വനിതാ പത്രപ്രവര്‍ത്തകയോട് താരം മോശമായി പെരുമാറിയെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും പിടിച്ചാലും ഉമ്മ വച്ചാലും ഒന്നും മിണ്ടില്ല’ എന്നാണ് മുകേഷ് അവരോട് ഇറക്കിയ നമ്പരെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ‘എപ്പോള്‍ തല്ല് കിട്ടി എന്ന് നോക്കിയാല്‍ മതി’ എന്ന് മാധ്യമപ്രവര്‍ത്തക തിരിച്ചടിച്ചു. ഇത്തരത്തില്‍ ലൈംഗിക ചുവയോടെ സംസാരിച്ച മുകേഷിനോട് തന്റെ നീരസം പെണ്‍കുട്ടി അറിയിച്ചിരുന്നെങ്കിലും മുകേഷ് പെണ്‍കുട്ടിയുടെ തോളില്‍ കയ്യിട്ടെന്നും യുവതി ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു എന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വേണമെങ്കില്‍ ഈ മാധ്യമ പ്രവര്‍ത്തകയ്ക്കും മീടൂവില്‍ പങ്കെടുക്കാമെന്നും എന്നാല്‍ മുകേഷ് എല്ലാം മറന്നുകാണുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എത്ര പേരാണെന്നു വച്ചാ എന്ന് പറഞ്ഞ് കൂടുതല്‍ ഇടങ്ങളില്‍ മുകേഷ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സൂചന നല്‍കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.