കൊല്ലത്ത് മുകേഷ് സിപിഎം സ്ഥാനാർഥി; ആറ്റിങ്ങലിൽ ജഗദീഷ് കോൺഗ്രസ് സ്ഥാനാർഥി; സുരേഷ് ഗോപിക്കായി സീറ്റു തേടി ബിജെപി

രാഷ്ട്രീയ ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതു രീതിയിലും വിജയം പിടിക്കാന്‍ തന്ത്രങ്ങളൊരുക്കി ഇടതു വലതു ബിജെപി മുന്നണികള്‍. സിനിമാ താരം ഇന്നസെന്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍ കൈവിട്ടു പോകാന്‍ സാധ്യതയുള്ള സീറ്റുകളിലും, എതിര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും സിനിമാ താരങ്ങളെയും ജനസമ്മതരായ പൊതുസമ്മതരായ സ്ഥാനാര്‍ഥികളെയും മത്സരിപ്പിക്കുന്നതിനാണ് പാര്‍ട്ടികള്‍ ആലോചിക്കുന്നത്.
സിപിഎം ഇത്തവണ കൊല്ലത്തെ ആര്‍എസ്പിയുടെ ഉപദ്രവം മറികടക്കുന്നതിനായി കൊല്ലത്തെ ഏതെങ്കിലും സീറ്റില്‍ സിനിമാ താരം മുകേഷിനെ മത്സരിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്. ചവറയിലോ, കൊല്ലം നിയോജക മണ്ഡലത്തിലോ തന്നെ മുകേഷനിനു സീറ്റു നല്‍കുന്നതിനാണ് സിപിഎം ആലോചിക്കുന്നത്. കൊല്ലത്ത് മുകേഷനിനെയും, ഗണേഷ്‌കുമാറിനെയും മുന്നില്‍ നിര്‍ത്തി സിനിമാ താരങ്ങളെ പ്രചാരണത്തിനു നിയോഗിക്കുന്നതിനാണ് സിപിഎം ആലോചിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇതോടൊപ്പം ചാലക്കുടിയില്‍ കലാഭവന്‍ മണിയെയും സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇത്തവണ ആദ്യം മുതല്‍ മോഹന്‍ലാലിന്റെ അടക്കം പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ജഗദീഷിന്റെ പേരു മാത്രമാണ്.

 

സിനിമാതാരങ്ങളില്‍ മറ്റൊരാളെ പരിഗണിക്കുന്നത് സംവിധായന്‍ ജോഷി മാത്യുവിനെയാണ്. മുന്‍ കോണ്‍ഗ്രസ് നേതാവ് പാലാ കെ.എം മാത്യുവിന്റെ മകന്‍ കൂടിയായ ജോഷി മാത്യു ഇപ്പോള്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാണ്. ലാലു അലക്‌സിന്റെ പേര് എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിലേയ്ക്കു പരിഗണിക്കുന്നുണ്ട്.
ബിജെപി പ്രധാനമായും സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് സൂപ്പര്‍ താരം സുരേഷ് ഗോപിയെ തന്നെയാണ്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിനു പിന്നാലെ സംവിധായകനും ഒ.രാജഗോപാലിന്റെ മകനുമായ ശ്യാപ്രസാധിനെയും ബിജെപി സ്ഥാനാര്‍ഥി പട്ടികയിലേയ്ക്കു പരിഗണിക്കുന്നു. ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ മുന്‍ സിനിമാ സീരിയല്‍ താരം കൃഷ്ണകുമാറിന്റെ പേരാണ് ബിജെപി പരിഗണിക്കുന്നത്.

Top