തൃ​ശൂർ എടുത്തിട്ടില്ല; ഇ​നി​യും തൃ​ശൂ​രു​കാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സുരേഷ്ഗോപി

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി.ത​നി​ക്ക് വോ​ട്ട് ന​ൽ​കി​യ തൃ​ശൂ​രി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​ർ​ക്കും, വോ​ട്ട് ന​ൽ​കാ​ത്ത​വ​ർ​ക്കും ന​ന്ദി​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​നി​യും തൃ​ശൂ​രു​കാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.ഏ​തൊ​രു മ​ത്സ​ര​വും ഒ​രു പാ​ഠ​മാ​ണ്. ജ​യ​മോ പ​രാ​ജ​യ​മോ നോ​ക്കാ​തെ ഇ​നി​യും തൃ​ശൂ​രു​കാ​ർ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും മു​ന്നി​ൽ ത​ന്നെ​യു​ണ്ടാ​കും അ​ദ്ദേ​ഹം കു​റി​ച്ചു.

സുരേഷ് ഗോപി രണ്ടാം സ്ഥാനത്താണ്. യു.ഡി.എഫ്. സ്ഥാനാർഥി പത്മജ വേണുഗോപാലും ഇവിടെ നിന്നും മത്സരിച്ചിരുന്നു. കേവലം 946 വോട്ടിന്റെ കുറവിലാണ് സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞത്.

“തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!,” അദ്ദേഹം കുറിച്ചു.

Top