തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെയും അവഹേളിച്ച് ആഭാസനൃത്തത്തിന്റെ വിഡീയോ. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
സംഘപരിവാര്‍ ഇളങ്കമംഗലം എന്ന് ഫേയ്‌സ് ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത് ആഭാസ നൃത്തം പബ്ലിഷ് ചെയ്തിരിക്കുന്നത്. പിണറായിയുടേയും മുഖവും ലക്ഷ്മിനായരുടെ തലയും മോര്‍ഫ് ചെയ്ത വീഡിയോയാണ് വ്യാപകമായണ് സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുന്നത്. ബുധാനാഴ്ച്ച പ്രസിദ്ധീകരിച്ച വീഡിയോ ഇതുവരെ അയ്യായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതിലിരട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഈ വീഡിയോ പ്രചരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ലക്ഷ്മിനായരുമായി ചേര്‍ത്ത വീഡിയോ പ്രചരിച്ചിട്ടും പോലീസ് യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.