മോര്‍ച്ചറി വാന്‍ നിഷേധിച്ചു; യുപിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചത് തോളില്‍ ചുമന്ന്

ബദ്വാന്‍: ആശുപത്രി അധികൃതര്‍ മോര്‍ച്ചറി വാന്‍ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബദ്വാനിലാണ് സംഭവം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

ആശുപത്രിയില്‍ രണ്ട് മോര്‍ച്ചറി വാനുകളുണ്ടെന്നും ആവശ്യക്കാര്‍ക്ക് അത് നല്‍കാറുണ്ടെന്നുമാണ് അവരുടെ വാദം. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചു. ”മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. തീര്‍ത്തും അപലപനീയമായ കാര്യമാണ് അത്. രണ്ട് മോര്‍ച്ചറി വാനുകള്‍ ആശുപത്രിയിലുണ്ട്. അത് ആവശ്യക്കാര്‍ക്ക് വിട്ടുനല്‍കാറുമുള്ളതാണ്. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും”, ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top