കൊച്ചി: കഞ്ചാവ് വിറ്റതിന് അമ്മയെ പോലീസ് പിടികൂടി. അമ്മയെ പുറത്തിറക്കാന്‍ മകന് തിരഞ്ഞെടുത്തത് കഞ്ചാവ് വില്‍പ്പന. ഇതോടെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി സുനോജാണ് ഒന്നര കിലോ കഞ്ചാവുമായി എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. മൂന്ന് മാസം മുന്‍പ് സുനോജിനേയും അമ്മയേയും കഞ്ചാവ് വില്‍പ്പന നടത്തിയതിന് പോലീസ് പിടികൂടിയിരുന്നു.
ബംഗ്ലൂരുവില്‍ നിന്നും ഇരുപതിനായിരം രൂപയ്ക്ക് വാങ്ങിയ 2 കിലോ കഞ്ചാവാണ് സുനോജ് വില്പനയ്ക്കായി കൊച്ചിയിലെത്തിച്ചത്. അര കിലോ കഞ്ചാവ് ഇയ്യാള് വില്‍ക്കുകയും ചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ എറണാകുളം നോര്‍ത്ത് പാലത്തിന് താഴെ നിന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചതായത്. മൂന്ന് മാസം മുന്‍പ് തന്നോടൊപ്പം കഞ്ചാവ് വില്‍പ്പന നടത്തിയതിന് ജയിലിലായ അമ്മ സിന്ധുവിനെ ജാമ്യത്തില്‍ ഇറക്കാനുള്ള പണം കണ്ടെത്താനാണ് വീണ്ടും കഞ്ചാവ് വില്ക്കാന് തീരുമാനിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.