മയക്കുമരുന്ന് കേസില്‍ പിടിയിലായ അശ്വതിക്കെതിരെ പെണ്‍വാണിഭക്കേസും; വാട്‌സാപ്പ് സന്ദേശങ്ങളും വീഡിയോ ദൃശ്യങ്ങളും പോലീസിന്

കൊച്ചി: മാരക ശേഷിയുള്ള നിരോധിത മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ സീരിയല്‍ നടി അശ്വതി ബാബുവിനെതിരെ പുതിയ കേസുകള്‍. തിരുവനന്തപുരം സ്വദേശിയായ അശ്വതി കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്‌ലാറ്റിലെ നടിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍വാണിഭം നടന്നിരുന്നെന്നാണ് വിവരം. ഇത് സംബന്ധിച്ച രേഖകളും തെളിവുകളും പോലീസിന് ലഭിച്ചു.

അറസ്റ്റിലായ നടിയുടെ ഫോണ്‍ പരിശോദിച്ചപ്പോഴാണ് പലര്‍ക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയതെന്നാണ് വിവരം. ഇത് സംബന്ധിച്ച വാട്ട്‌സാപ്പ് ശബ്ദസന്ദേശങ്ങള്‍ പരിശോദിച്ചു വരികയാണ്. ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലര്‍ക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും കണ്ടെടുത്തു. മയക്കുമരുന്ന് കേസിന് പിന്നാലെ പെണ്‍വാണിഭം നടത്തി എന്ന കേസും ഇതോടെ പൊലീസ് ചുമത്തും. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് പെണ്‍വാണിഭം നടത്തി വന്നത്. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ണ്‍െവാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇവരൊക്കെ സീരിയലില്‍ അഭിനയിക്കുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ ഫ്‌ളാറ്റിലുള്ളവര്‍ക്ക് സംശയം തോന്നിയിരുന്നില്ല. നടിയുടെ ഫോണില്‍ നിന്നും പ്രമുഖരായ പലരുടെയും വിരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. സിനിമാ രംഗത്തും വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരാണ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. നിലവധിപേര്‍ സംഭവത്തില്‍ കുടുങ്ങുമെന്ന് ഇതോടെ ഉറപ്പാണ്.

അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്. സ്വന്തം ഡ്രൈവറെ ബാംഗ്ലൂരില്‍ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. മിക്ക ദിവസങ്ങളിലും ഡ്രൈവര്‍ ബിനോയ് എബ്രഹാം ബാംഗ്ലൂരില്‍ പോകുന്നത് പതിവായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്രചെയ്തിരുന്നത്. ഇങ്ങനെ കൊണ്ടു വരുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് നടിയുടെ ഫ്‌ളാറ്റിലെത്തി അറസ്റ്റ് ചെയ്തത്. നടി സ്വന്തം വാഹനമായ ഹ്യൂണ്ടായി ക്രീറ്റയില്‍ കറങ്ങി നടന്നായിരുന്നു മയക്കു മരുന്ന് കട്ടവടവും വാണിഭവും നടത്തിയിരുന്നത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച് കൂടെ നിന്നത് ബിനോയിയും. കോളേജ് കുട്ടികളടക്കം നിരവിധിപേരെ ഇവര്‍ മയക്കു മരുന്ന് നല്‍കി വശീകരിക്കുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍വാണിഭത്തിന്റെ കൂടുതല്‍ വിരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിനിയായ അശ്വതി മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, സുവര്‍ണ്ണ പുരുഷന്‍ എന്നീ സിനിമയിലും ഭാഗ്യദേവത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്തേക്ക് പ്രവേശിക്കുവാനായിട്ടാണ് കൊച്ചിയില്‍ ഇവര്‍ താമസം ആരംഭിച്ചത്. പിന്നീട് മയക്കുമരുന്ന് കടത്തിലേക്കും പെണ്‍വാണിഭത്തിലേക്കും പോകുകയായിരുന്നു. വിദേശത്ത് മയക്കു മരുന്ന കേസില്‍ ജയിലില്‍ കിടന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിന്റെ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ നടിയേയും ഡ്രൈവറേയും തൃക്കാക്കര പൊലീസ് പറവൂര്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് തൃക്കാക്കരയിലെ നടിയുടെ ഫ്ളാറ്റില്‍ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ലഹരി മരുന്നായ എം.ഡി.എം.എ( മെതലീന്‍ ഡയോക്സി മെത്തഫിറ്റമിന്‍)യാണ് പൊലീസ് ഇവിടെനിന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍നിന്നായിരുന്നു നടിയും സംഘവും എം.ഡി.എം.എ കൊച്ചിയിലെത്തിച്ചത്. സംഭവത്തില്‍ നടിയുടെ ഡ്രൈവറും സഹായിയുമായ ബിനോയിയെയും പൊലീസ് പിടികൂടി.

കൊച്ചിയിലെ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഡി.ജെ. മയക്കുമരുന്ന് പാര്‍ട്ടികള്‍ പതിവാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഞ്ചാവില്‍ നിന്നെല്ലാം വിഭിന്നമായി മണിക്കൂറുകളോളം ലഹരിനല്‍കുന്ന എല്‍.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വിവിധ ആംപ്യൂളുകളുമായിരുന്നു പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി നല്‍കുന്ന ഗുളികളിലൂടെയും യുവാക്കള്‍ ലഹരിനുണഞ്ഞിരുന്നു. ഇത്തരം ലഹരികള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുമെന്നതും ഉന്മാദവസ്ഥയില്‍ കഴിയാമെന്നതും ഇവയോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി.

Top