കഞ്ചാവില്‍ നിന്നും വാറ്റയെടുത്ത ഹാഷിഷ് പിടിയില്‍; ഗള്‍ഫ് രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന ശൃംഘല

കോതമംഗലം: കഞ്ചാവില്‍ നിന്നും വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. നെല്ലിക്കുഴിയില്‍ നിന്നാണ് പോലീസ് ഹാഷിഷ് പിടികൂടിയത്. അന്വേഷണത്തില്‍ സുപ്രധാന വിരങ്ങള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചതായി സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ വരെ വ്യാപിച്ച് കിടക്കുന്ന മയക്കുമരുന്ന് വ്യാപാര സംഘത്തിന്റെ ശൃംഘയാണിതെന്നാണ് വിവരം. പുറത്തുള്ളവര്‍ ചില്ലറക്കാരല്ലെന്നും പറയുന്നു.

ഉന്നത രാഷ്ട്രിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഇടപെടല്‍ അന്വേഷണ ഉദ്യോസ്ഥരുടെ മേല്‍ നിയന്ത്രണ മേര്‍പ്പെടുത്തിയിട്ടുള്ളതായാണ് സൂചന. വര്‍ഷങ്ങളായി ഈ മേഖലയില്‍ നടന്നു വന്നിരുന്ന ലഹരിമരുന്ന് വ്യപാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ചില്ലറക്കാരല്ലന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. തനിക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കിയത് തൃശ്ശൂര്‍ പന്തല്‍ പാടത്ത് കരയില്‍ തച്ചംകുളം വീട്ടില്‍ വിനു ആണെന്ന് പിടിയിലായ ബീ ഡി എസ് വിദ്യാര്‍ത്ഥിനി എക്‌സൈസ് അധികൃതരോട് വെളിപ്പെടുത്തിയിട്ടുള്ളത്.നഗരത്തിലെ പ്രമുഖ ദന്തല്‍കോളേജിലെ വിദ്യാര്‍ത്ഥിനിയായ ശ്രൂതി ഇവിടെ ഒരു വീട്ടില്‍ പെയിങ് ഗസ്റ്റായി താമിച്ചുവരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിനുവിനെ പിടികൂടാന്‍ ലക്ഷ്യമിട്ട് തങ്ങള്‍ നടത്തിയ നീക്കം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുകയായിരുന്നെന്നാണ് അധികൃതര്‍ മാധ്യമങ്ങളുമായി പങ്കിട്ട വിവരം. കരിപ്പൂരില്‍ നിന്നും വിനു ഇന്നലെ ഗള്‍ഫിലേക്ക് പറന്നെന്നാണ് ഒടുവില്‍ അധികൃതരില്‍ നിന്നും ലഭിച്ച വിവരം. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ രേഖാമൂലം വിവരം അറിയിച്ചിട്ടുള്ളതിനാല്‍ ഇയാളെ അവിടെ വിമാനത്താവള അധികൃതര്‍ പിടികൂടി, തിരിച്ചയക്കാന്‍ സാധ്യതയുണ്ടെന്നാണ് എക്‌സൈസ് സംഘത്തിന്റെ കണക്കുകൂട്ടല്‍. ശ്രുതിയില്‍ നിന്നും മേഖലയിലെ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഇതേക്കുറിച്ച് കൂടുതലൊന്നും ചോദിക്കേണ്ടെന്നും വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

പെണ്‍കുട്ടിയെ മയക്കുമരുന്നുമായി കസ്റ്റഡിയില്‍ എടുത്തതായുള്ള വര്‍ത്ത ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വൈകിട്ട് മുഴുവന്‍ വിവരങ്ങളും നല്‍കാമെന്ന് മറുനാടനോട് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വൈകിട്ട് 5 മണിയോടെ എക്‌സൈസ് റെയിഞ്ചോഫീസിലെത്തിയ ഈ ലേഖകനോട് കൂടുതല്‍ വിവരങ്ങളൊന്നുമില്ലന്നും എല്ലാം പ്രസ്സ് റിലീസിലുണ്ടെന്നും വ്യക്തമാക്കി ഉത്തരവാദിത്വപ്പെട്ട ഉദ്യേഗസ്ഥര്‍ പിന്‍വലിഞ്ഞു. പെണ്‍കുട്ടിയെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടരുത് എന്ന തരത്തില്‍ രാഷ്ട്രീയ – ഉദ്യോഗസ്ഥ ഇടപെടലുണ്ടായതായിട്ടാണ് ലഭ്യമായ വിവരം. അസി: കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ റെയിഞ്ചോഫീസിലെത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നാണ് അറിയുന്നത്

പിടിയിലായ ശ്രുതിക്ക് ഹാഷീഷ് ഓയില്‍ എത്തിച്ചു വിനു ആഴ്ചയില്‍ ഒരിക്കല്‍ കേരളത്തിലെത്തി ഗള്‍ഫിലേക്ക് മടങ്ങുന്നുണ്ടെന്നാണ് എക്‌സൈസിന് ഒടുവില്‍ ലഭിച്ച വിവരം. ഇയാള്‍ സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള സംശയവും അധികൃതര്‍ക്കുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേറെയുള്ള കോതമംഗലത്ത് വനിത ഹോസ്റ്റലുകളില്‍ പോലും മയക്കുമരുന്നിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ടെന്ന് പൊലീസ് രഹസ്യന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നേരത്തെ കഞ്ചാവായിരുന്നു ഈ മേഖലയില്‍ കടുതലും വിറ്റഴിഞ്ഞിരുന്ന പ്രധാന ലഹരിവസ്തു. ഇപ്പോള്‍ ദ്രാവക രൂപത്തിലും ഗുളിക രൂപത്തിലും മറ്റും ലഭിക്കുന്ന ഇത്തരം വസ്തുക്കളോടാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് പ്രിയം .

വന്‍ തുക മുടക്കിയാലെ ചെറിയ അളവില്‍ ഇത്തരം മയക്കുമരുന്നുകള്‍ സ്വന്തമാക്കാനാവു.പണമില്ലാത്ത അവസരത്തില്‍ ,മരുന്ന് ,കിട്ടാന്‍ ഉപഭോക്താക്കള്‍ എന്തിനും തയ്യാവുന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നത് മയക്കുമരുന്ന് മാഫിയ വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. അടുത്തിടെ ഇടുക്കി – എറണാകുളം പാതയില്‍ നിന്നും ബൈക്കിലും കാറിലുമായി കഞ്ചാവ് കടത്തിയതിന് നിരവധി വിദ്യാര്‍ത്ഥികളെ എക്‌സൈസ് – പൊലീസ് അധികൃതര്‍ പിടികൂടിയിരുന്നു.

ഇടുക്കിയില്‍ നിന്നും മറ്റും കൊണ്ടുവരുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെ തമ്പടിച്ചിട്ടുള്ള നെല്ലിക്കുഴി മേഖലയില്‍ ചില്ലറ വില്‍പ്പന നടക്കുന്നുണ്ടെന്നും കോതമംഗലം ലഹരിമരുന്ന് കടത്തല്‍ സംഘങ്ങളുടെ ഇടത്താവളമായി മാറിയിട്ടുണ്ടെന്നും എക്‌സൈസ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ സംഭവത്തെ കുറച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നുംക്രിസ്തുമസ് , പുതു വര്‍ഷം പ്രമാണിച്ച് പരിശോധനകള്‍ കര്‍ക്കശമാക്കുമെന്നും കോതമംഗലം എക്‌സ് സൈസ് ഇന്‍സ്പെക്ടര്‍ റ്റി.ഡി സജീവന്‍ വെളിപ്പെടുത്തി.

Top