
വയനാട്: ഫേസ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിന്‍ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇതറിഞ്ഞ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടില്‍ ആക്കിയ ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയതായിരുന്നു. ഷീജ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബന്ധു വീട്ടിലെ തന്നെ കിണറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഇന്നലെയാണ് ബൈക്ക് അപകടത്തില്‍ സജിന്‍ മുഹമ്മദ് മരിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സജിന്‍. അപകടത്തില്‍ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.