സോഷ്യല്‍ മീഡിയയിലൂടെ അപഹസിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മധുരപ്രതികാരം; 185 കിലോ ശരീരഭാരം കുത്തനെകുറച്ച് തിരിച്ചുവന്നു

ന്യൂഡല്‍ഹി: ഒരിക്കല്‍ സോഷ്യല്‍ മീഡിയിയിലൂടെ അപമാനിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനാണ് ദൗലത്‌റാം ജൊഗാവത്. മദ്ധ്യപ്രദേശിലെ പൊലീസ് ഇന്‍സ്‌പെക്ടറായ ദൗലത്‌റാമിന്റെ അമിതവണ്ണമാണ് സോഷ്യല്‍മീഡിയയിലൂടെ അപഹസിക്കപ്പെട്ടത്. എന്നാല്‍ ബോഡി ഷയിമിംഗിന് വിധേയനായെങ്കിലും അദ്ദേഹം തകര്‍ന്ന് പോകുകയല്ല ഉണ്ടായത്. ഇന്ന് തന്റെ ശരീര ഭാരത്തില്‍ നിന്നും 65 കിലോ കുറ്ചചാണ് ദൗലത്‌റാം തിരിച്ചു വന്നിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് തന്റെ അമിതവണ്ണത്തെ കളിയാക്കി എഴുത്തുകാരിയായ ശോഭാ ഡെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് എല്ലാത്തിനും കാരണമായത്. തുടര്‍ന്ന് മുംബയില്‍ തടികുറയ്ക്കുന്നതിനുള്ള ബാരിയാട്രിക് സര്‍ജറിക്ക് വിധേയനായ ദൗലത്‌റാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബയിലെ പ്രശസ്തനായ ഡോ. മുഫാസല്‍ ലക്ദവാലയുടെ നേതൃത്വത്തില്‍ സൈഫീ ആശുപത്രിയില്‍ ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിക്ക് വിധേയനായ ദൗലത്‌റാമിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു. ഇപ്പോള്‍ ശരീരം ഫിറ്റായതുപോലെ അനുഭവപ്പെടുന്നുണ്ടെന്ന് ദൗലത്‌റാം പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള ആഹാരക്രമം പിന്തുടരുന്നുണ്ട്. ദിവസവും ഒരു മണിക്കൂര്‍നേരം നടക്കുന്നു.

ഭാരം മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന്റെ കാര്യത്തിലും ഏറെ പുരോഗതിയുണ്ടെന്നും ദൗലത്‌റാം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് നന്ദി പറയേണ്ടത് വിവാദ ട്വീറ്റിട്ട ശോഭാ ഡെയോടാണെന്നും ആശുപത്രി വിട്ടാല്‍ അവരെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 185 കിലോ ഭാരമായിരുന്നു ദൗലത്‌റാമിന് ഉണ്ടായിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ അത് 115 കിലോയായി കുറച്ചു. ഇനിയും 30 കിലോയോളം ഭാരം കുറയുമെന്നാണ് പ്രതീക്ഷ.

അതേസമയം, താന്‍ പൊലീസുകാരനെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്നും അദ്ദേഹത്തെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ശോഭാ ഡെ വ്യക്തമാക്കി.

Top