
ഡല്‍ഹി:പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ്(97)അന്തരിച്ചു.വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം.ക്ലാസിക്കല്‍ നൃത്തത്തിന് പുതിയ മുഖം നല്‍കിയ അവരെ നിരവധി പുരസകാരങ്ങള്‍ നല്‍കി സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്.വിക്രം സാരാഭായിയുടെ ഭാര്യയാണ്.നര്‍ത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായ് മകളാണ്.സ്വാതന്തൃ സമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.പാലക്കാട് ആനക്കര സ്വദേശിയായ ഡോ:സ്വാമിനാഥന്റേയും,അമ്മു സ്വാമിനാഥന്റേയും മകളാണ്.സംസ്‌കാരം ഇന്ന് അഞ്ച് മണിക്ക് അഹമ്മദാബാദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.