സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ അതിജീവിക്കാനുള്ള അവസരമാണ് മീ ടു ക്യാമ്പയിനെന്ന് നടനും എം.എല്‍.എയുമായ മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക. മീ ടൂ ക്യംപെയ്‌നിന്റെ ഭാഗമായി കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാംപെയ്‌നിനെക്കുറിച്ചും മുകേഷിനെതിരെ നില്‍ക്കുന്ന ആരോപണങ്ങളെക്കുറിച്ചും മേതില്‍ ദേവിക പ്രതികരണവുമായി എത്തിയിരിക്കുന്നത്. മുകേഷുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ ഭാര്യയെന്ന നിലയില്‍ ആശങ്കപ്പെടുന്നില്ലെന്ന് ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
മീ ടു കാമ്പയിന്‍ വന്നത് നന്നായി, സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇത്. സ്ത്രീയെന്ന നിലയില്‍ മീ ടൂ ക്യാംപെയ്‌നിന് ഞാന്‍ പിന്തുണയ്ക്കുന്നു. അതേ സമയം പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു ക്യാമ്പയിന്‍ വേണ്ടതല്ലേയെന്നും അവര്‍ അഭിമുഖത്തില്‍ ചോദിച്ചു.
‘മുകേഷുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആരോപണത്തില്‍ ഭാര്യ എന്ന നിലയില്‍ ആശങ്കപ്പെടുന്നില്ല. മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം’ അവര്‍ പറഞ്ഞു. ‘ ഞാന്‍ ഒരു കലാകുടുംബത്തില്‍നിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹം’.