മലയാളികളുടെ പ്രിയഗായികയാണ് റിമി ടോമി. ചാനല്‍ പരിപാടികളില്‍ അവതാരകയായും റിമി തിളങ്ങുന്നുണ്ട്. വേദികളില്‍ പാട്ടുപാടി സദസ്സിനെ ഇളക്കിമറിക്കുന്ന താരം ഒരു കൊച്ചുകുട്ടിയുടെ പാട്ടിനു മുന്നില്‍ വീണിരിക്കുകയാണ്. സഹോദരന്‍ റിങ്കുടോമിയുടെ മകള്‍ കിയാരയാണ് വീട്ടിലെ താരമായിരിക്കുന്നത്. വീടിനകത്ത് പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെ പാടാന്‍ നോക്കിയതാണ് കുട്ടി താരം. ഒന്നുവരാമോ ഈശോയേ..മേലെ മാനത്തെ ഈശോയെ എന്ന ഗാനമാണ് താരം പാടിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ കരോക്കെയുമുണ്ട്. മൈക്കും പിടിച്ച് വട്ടം ചുറ്റി പാടുന്ന കിയാരയുടെ പാട്ടുകേട്ട് അത്ഭുതവും സന്തോഷവുമാണ് റിമിക്ക്. വീഡിയോ എടുക്കുന്ന മുക്ത മകള്‍ക്ക് പാടാനുള്ള പ്രോത്സാഹനവും നല്‍കി.
https://youtu.be/Uyg1TPGOO2o
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: muktha