മുക്തയുടെയും റിങ്കുവിന്റെയും വീട്ടിലേക്ക് ഒരു അതിഥി കൂടി

actress

നടി മുക്തയ്ക്കും ഭര്‍ത്താവ് റിങ്കുവിനും കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പിറന്നത്. തങ്ങളുടെ ആദ്യത്തെ കണ്‍മണിയുടെ ഫോട്ടോ മുക്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ഞങ്ങളുടെ സ്നേഹത്തിന് ദൈവം തന്ന സ്നേഹസമ്മാനമെന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് മുക്ത പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നും മുക്ത പറഞ്ഞു.

muktha

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top