മുക്ത ഇപ്പോള്‍ മുക്താസ് ഫേഷ്യല്‍ കെയര്‍ എന്ന ബ്യൂട്ടി പാര്‍ലറിലൂടെ ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. നടി സീനത്ത് മുക്താസ് ഫേഷ്യല്‍ കെയറിലൂടെ തനിക്ക് ലഭിച്ചത് നല്ല അനുഭവമാണെന്ന് ലൈവ് വീഡിയോ പങ്ക് വെച്ചതോടെയാണ് ഫേഷ്യല്‍ കെയറിന്റെ സേവനം ശ്രദ്ധയാകര്‍ഷിച്ചത്. മുക്താസ് ഫേഷ്യല്‍ കെയറില്‍ തനിക്കു ലഭിച്ച പരിചരണം പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നുവെന്നും മികച്ച അനുഭവമാണെന്നുമായിരുന്നു സീനത്ത് വീഡിയോയിലൂടെ പറത്തത്. സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”ഏതു പാര്‍ലറില്‍ പോയാലും സൗന്ദര്യം കൂടുമെന്നു താന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഉള്ള സ്‌കിന്‍ടോണ്‍ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ നല്ല പാര്‍ലറിനു കഴിയും. നല്ല പാര്‍ലറിനെ തിരിച്ചറിയുന്നത് ഫേഷ്യല്‍ മസാജിലൂടെയും മറ്റുമാണ്. അത്തരമൊരു അനുഭവമാണ് മുക്താസ് ഫേഷ്യല്‍ കെയറില്‍ ഉണ്ടായത്. പണ്ടൊക്കെ തലയില്‍ എണ്ണതേച്ച് ദേഹത്തു കുഴമ്പും മഞ്ഞളുമൊക്കെ തേച്ചു കുളിക്കുമായിരുന്നു. ഇന്നൊക്കെ അതിനുള്ള സമയമില്ല, കൂടുതല്‍ പേരും ഫ്ളാറ്റുകളിലാണ് അവിടെയാണെങ്കില്‍ ഇതിനുള്ള സൗകര്യവുമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിലാണ് ഇതുപോലുള്ള നല്ല സ്ഥാപനങ്ങള്‍ സഹായകമാവുന്നത്. പ്രതീക്ഷയ്ക്ക് അപ്പുറത്തായിരുന്നു മുക്ത ചെയ്തത്. ബ്രൈഡല്‍ മേക്കപ്പും നല്ലതായിരിക്കും എന്നു തനിക്കുറപ്പുണ്ട്- സീനത്ത് പറയുന്നു.
ഏതു പാര്‍ലറില്‍ പോയാലും സൗന്ദര്യം കൂടുമെന്ന് വിശ്വസിക്കുന്നില്ല; എന്നാല്‍ മുക്തയുടെ ബ്യൂട്ടി പാര്‍ലറില്‍ പോയപ്പോഴുണ്ടായ അനുഭവം മറക്കാനാവില്ല…
Tags: muktha