ഒരിക്കല്‍ വിട്ടുപോയവരേയും സ്വീകരിച്ച പാര്‍ട്ടിയാണ്;കെ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി.

കോഴിക്കോട്:കോൺഗ്രസ് പുനസംഘടനാ ലിസ്റ്റിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ കെ മുരളീധരൻ എംപിക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ മുരളീധരന് ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഒരിക്കൽ പാര്‍ട്ടി വിട്ട് പോയവരെയും സ്വീകരിച്ച പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളതെന്ന് ഓര്‍മ്മിപ്പിച്ചു. കാര്യങ്ങൾ പറയേണ്ട വേദിയിലാണ് പറയേണ്ടത്. പുറത്ത് പറയുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒരിക്കല്‍ പാര്‍ട്ടി വിട്ട് പോയവരേയും സ്വീകരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു കെ മുരളീധരന്‍ എംപി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ബൂത്ത് പ്രസിഡന്‍റാവാൻ പോലും യോഗ്യതയില്ലാത്തവർ സംസ്ഥാന ഭാരവാഹികളായി വരുന്നത് ദോഷമാണെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു. ഒരുപാട് സെക്രട്ടറിമാരുടെയൊന്നും ആവശ്യം പാര്‍ട്ടിക്കില്ല. ചെറുപ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞത് ന്യൂനതയാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പുകള്‍ക്കെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്രവര്‍ത്തിക്കാത്തവര്‍ക്ക് ലഭിക്കുന്ന പ്രൊട്ടക്ഷനായി ഇന്ന് ഗ്രൂപ്പുകള്‍ മാറി. ഇതാണ് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടായ നിസ്സംഗത. അര്‍ഹതയില്ലാത്തവര്‍ ഭാരവാഹികളാവുന്നത് പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഇപ്പോഴത്തെ ഭാരവാഹി പട്ടികയിൽ നിന്ന് എണ്ണം കൂടരുത്. പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവർത്തിക്കാനുള്ള വേദിയാണ് ഇതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.

12 വൈസ് പ്രസിഡന്റുമാർ ,34 ജനറൽ സെക്രട്ടറിമാർ കൂടാതെ 70 സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ അ​വ​സാ​ന പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണു സൂ​ചന. ഇതോടെജനപ്രതിനിധികൾക്ക് പാർട്ടിയിലും ഭാരവാഹിത്വം വേണ്ടെന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശം ഇക്കുറിയും കാറ്റിൽ പറന്നിരിക്കുകയാണ്. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന തീരുമാനവും നടപ്പിലായില്ല ഒരാൾക്ക് ഒരു പദവി മാത്രമെന്ന മുല്ലപ്പള്ളിയുടെ തീരുമാനത്തോട് കണ്ണൂരിൽ നിന്നും കെ സുധാകരൻ എം പിയാണ് ആദ്യമായി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു മുൻപോട്ട് വന്നത്. നിലവിൽ വർക്കിങ് പ്രസിഡന്റായ സുധാകരനോടൊപ്പം മറ്റൊരു വർക്കിങ് പ്രസിഡന്റായകൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ളവർ അണിചേർന്നു. പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിച്ചില്ലെങ്കിൽ എംപി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു സുധാകരന്റെ ഭീഷണി. എന്നാൽ ഇത് കുറിക്ക് കൊണ്ടുവെന്നാണ് പുതിയ ജംബോ ലിസ്റ്റ് പുറത്തുവന്നതിലൂടെ വ്യക്തമാവുന്നത്. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തള്ളിയാണ്‌ ജംബോ പട്ടികയ്ക് ധാരണയായത്‌. 34 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 12 വൈസ്‌ പ്രസിഡന്റുമാരും ട്രഷററും പട്ടികയിലുണ്ട്‌. ഇവരെ കൂടാതെ ഇനി വരുന്ന ലിസ്റ്റിൽ 9 ജനറൽ സെക്രട്ടറിമാരും കൂടി ഉണ്ടാകും എന്നും പറയപ്പെടുന്നു .

Top