ഒരിക്കൽ പീഡിപ്പിക്കപ്പെട്ടാൽ ആത്മാഭിമാനമുള്ള സ്‌ത്രീ ആത്മഹത്യചെയ്യും’. കടുത്ത സ്‌ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം:ഒരിക്കൽ പീഡിപ്പിക്കപ്പെട്ടാൽ ആത്മാഭിമാനമുള്ള സ്‌ത്രീ ആത്മഹത്യചെയ്യുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ !സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീയെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.’- ഇതായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.


സോളാർ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം. പരാമർശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി തന്നെ രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.അതേസമയം, സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. മുല്ലപ്പള്ളിയുടേത് പൊള്ളയായ ഖേദപ്രകടനമെന്നും അവർ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top