മുല്ലപ്പെരിയാരിലെ ജലനിരപ്പ് നിർണയം പുനഃപരിശോധിക്കണം : കേരളം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിർണയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. ജലനിരപ്പ് 142 അടിവരെയായി ഉയർത്താം എന്ന് വ്യക്തമാക്കുന്ന റൂൾ കെർവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന്‌ തന്നെയാണ് സർക്കാർ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ്നാടുമായി മുഖ്യമന്ത്രിതല ചർച്ച ഡിസംബറിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള മന്ത്രിമാർ അറിഞ്ഞാണ് ഉത്തരവെന്ന് തമിഴ്നാട് മന്ത്രി ദുരൈ മുരുഗൻ പറഞ്ഞിട്ടില്ല. മരമുറിക്കൽ ഉത്തരവ് നിയമവിരുദ്ധമായത്കൊണ്ടാണ് മരവിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മുല്ലപ്പെരിയാറിലെവിവാദ മരംമുറിയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാ‍ർഡനെതിരെ നടപടി ഉണ്ടായേക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥനായത് കൊണ്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളത് കൊണ്ടാണ് തീരുമാനം വൈകുന്നത്.

ചീഫ് വൈൽഡ് ലൈഫ് വാ‍ർഡനെക്കൂടാതെ വനം-ജലവിഭവ സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൻറെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാ‍ർഡന്റെ വിശദീകരണം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേരളം സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന റൂൾ കെർവ് പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. തമിഴ്നാട് തയ്യാറാക്കിയ റൂൾ കെർവ് പ്രകാരം നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താനാകും. ഇത് ജല കമ്മീഷൻ അംഗീകരിച്ചിട്ടുമുണ്ട്. നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താൻ നിർദേശിക്കണമെന്ന് കേരളം സത്യവാങ്ങ് മൂലത്തിൽ ആവശ്യപ്പെടുന്നു.

ശക്തമായ മഴ ഉണ്ടാകുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ ഉയരും. വീണ്ടും മഴ ചെയ്താൽ ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കേണ്ടി വരും. ഇടുക്കി അണക്കെട്ടിലും ആ ഘട്ടത്തിൽ ജലനിരപ്പ് പരമാവധിയാണെങ്കിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Top