മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശനം: ഡീന്‍ കുര്യാക്കോസിനെ പോലീസ് തടഞ്ഞു ! നേരിട്ടത് വളരെ മോശം അനുഭവമെന്നും സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ്

കോട്ടയം : മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാനെത്തിയ തന്നെ തടഞ്ഞതിൽ പരാതിയുമായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. അവകാശ ലംഘനം ഉന്നയിച്ച് ലോകസഭ സ്പീക്കർക്ക് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. പൊലീസ് ആര്‍ക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും താന്‍ നേരിട്ടത് വളരെ മോശം അനുഭവമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. താന്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞാല്‍ സുരക്ഷാ ഭീഷണിയുണ്ടാവുമെന്നാണ് ഡിവൈഎസ്പി പറഞ്ഞതായും എംപി ആരോപിച്ചു. ‘എനിക്കുണ്ടായ അനുഭവം വളരെ മോശമാണ്. കേരള പൊലീസ് തന്നെയാണ് തടഞ്ഞത്. രണ്ട് ദിവസമായി ഇടുക്കി ജില്ലാ കളക്ടറുമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ അതെല്ലാം അവ്യക്തമായിരുന്നു. അവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ തമിഴ്‌നാടിനെ ബന്ധപ്പെടുകയുണ്ടായി. എനിക്ക് അതിന്റെ ഒരു കാര്യവുമില്ല. ഡാമിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി ഫോണില്‍ സംസാരിച്ചു. മുമ്പുള്ള ഇടുക്കി എംപിമാര്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. വിഷയത്തില്‍ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. അതിനെ നിസാരമായി കാണാന്‍ കഴിയില്ല. ഞാന്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞാല്‍ സുരക്ഷാ ഭീഷണിയുണ്ടാവുമെന്നാണ് ഡിവൈഎസ്പി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ ഡീന്‍ കുര്യാക്കോസിനെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസ് തടയുകയായിരുന്നു. ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷം മടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഡീന്‍ കുര്യാക്കോസും പത്തോളം പ്രവര്‍ത്തകരും വള്ളക്കടവ് വഴി മുല്ലപ്പെരിയാര്‍ ഡാമിന് സമീപം എത്തിയത്. സ്പില്‍വേയുടെ സമീപത്തുള്ള പടികള്‍ കയറി ഡാമിന്റെ സമീപത്ത് പോകവെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തമിഴ്‌നാടിന്റെ അനുവാദം ഉണ്ടെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് സന്ദര്‍ശന വിവരം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടും ഡാമിന്റെ സമീപത്തേക്ക് കടത്തിവിട്ടിരുന്നില്ല.

Top