തിരുവനന്തപുരം: ഗ്രൂപ്പ് മാനേജർമാർക്ക് അനഭിമതനായ മുല്ലപ്പള്ളിയെ തെറിപ്പിക്കാൻ അണിയറയിൽ ഗൂഢനീക്കം നടക്കുന്നു എന്ന് ആരോപണം .കേരളത്തിലെ പ്രബലഗ്രൂപ്പുകളായഎ ‘യും ഐ ‘യും മുല്ലപ്പള്ളിക്ക് എതിരെ രഹസ്യനീക്കം നടത്തുന്നു എന്നാണു പുതിയ നീയേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകർ . കെപിസിസി പുനസംഘടനക്ക് എതിരെ അതിരൂക്ഷമായ പ്രതികരണവുമായി മുരളീധരൻ രംഗത്ത് വന്നത് ഉമ്മൻ ചാണ്ടിയുടെ ആശിർവാദത്തോടെ ആണെന്നാണ് നിരീക്ഷണം .വടകര പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി ഓടി രക്ഷപ്പെട്ടപ്പോൾ മുരളി മത്സരിക്കാൻ രംഗത്ത് വന്നത് ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ ആയിരുന്നു .മുരളിയെ മുന്നിൽ നിർത്തി എ ഗ്രൂപ്പ് -ഉമ്മൻ ചാണ്ടി വിഭാഗത്തെ നയിക്കുക എന്നതാണ് പ്രായാധിക്യത്താൽ വലയുന്ന ഉമ്മൻ ചാണ്ടിയുടെ ലക്‌ഷ്യം എന്നും പറയപ്പെടുന്നുണ്ട് .അതിനാൽ തന്നെ മുരളിക്ക് പിന്നിൽ ശക്തമായ നേതൃത്വം ഉണ്ടുതാനും.
അതിനിടെ കെപിസിസി പുനസംഘടന സുതാര്യമായാണ് നടക്കുന്നതെന്നും അതില്‍ കെ മുരളീധരന് പരാതിയുണ്ടാവേണ്ട കാര്യമില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.പുനസംഘടനയില്‍ മുരളിയ്ക്ക് പരാതി ഉണ്ടോ എന്ന് തനിക്കറിയില്ല, നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല.എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. സമവായത്തിലൂടെ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന സമീപനമാണ് തന്റേതെന്ന് മുല്ലപ്പള്ളി പറഞ്ഞു.ഒരാള്‍ക്ക് ഒരു പദവി എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.